കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയും എംഎല്‍എയും തമ്മിലുള്ള തര്‍ക്കം തീരുന്നില്ല, വിദ്യാഭ്യാസ മന്ത്രിയെ ട്രോളി എംഎല്‍എ

  • By Sanoop
Google Oneindia Malayalam News

തിരുവനന്തപുരം: വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും തമ്മിലുള്ള തര്‍ക്കത്തിന് ഇതുവരെ പരിഹാരമായില്ല. അവസാനം എംഎല്‍എ മന്ത്രിയെ ട്രോളുന്ന നിലയിലേക്ക് വരെ എത്തി. മന്ത്രി പ്രസിദ്ധീകരണത്തിന് നല്‍കിയ വാര്‍ത്താകുറിപ്പിലെ അക്ഷരതെറ്റ് ചൂണ്ടിയായിരുന്നു എംഎല്‍എ മന്ത്രിയെ ട്രോളിയത്.

മന്ത്രി പഠനകാലത്ത് എബിവിപി പ്രവര്‍ത്തകനും, കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നു എന്നുമായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ ആരോപണം. എന്നാല്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ ആരോപിപ്പത് വ്യാജ ആരോപണമായിരുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ആരോപണങ്ങളുടെ തുടക്കം

ഒക്ടോബര്‍ 26നായിരുന്നു സംഭവങ്ങളുടെ തുടക്കം. മന്ത്രി രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നെന്നും കോളേജ് പഠനകാലത്ത് എബിവിപി യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നു എന്നുമായിരുന്നു എംഎല്‍എ ഫേസ്ബുക്കിലൂടെ ആരോപിച്ചത്.

മന്ത്രിയുടെ മറുപടി

അനില്‍ അക്കര എംഎല്‍എ ഫേസ്ബുക്കില്‍ ആരോപിച്ച കാര്യം വ്യാജ പ്രചരണമാണെന്നും. എബിവിപിയുമായി താന്‍ ജീവിതത്തിലൊരിക്കലും ബന്ധമുണ്ടായിരുന്നില്ലെന്നുമാണ് മന്ത്രി 27ന് പത്രകുറിപ്പിലൂടെ അറിയിച്ചത്. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

എംഎല്‍എ നിയമനടപടിക്ക്

നന്റെ വിശ്വാസ്യതയെ സമൂഹത്തില്‍ മോശപ്പെടുത്താന്‍ ശ്രമിച്ചു എന്ന കാരണം പറഞ്ഞാണ് എംഎല്‍എ മന്ത്രി രവീന്ദ്രനാഥിനെയും സഹയാത്രികര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അനില്‍ അക്കര എംഎല്‍എ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ കുറിപ്പ് വസ്തുത വിരുദ്ധമാണെന്ന് മന്ത്രി പത്രകുപ്പില്‍ അറിയിച്ചിരുന്നു.

അവസാനം മന്ത്രിയെ ട്രോളി എംഎല്‍എ

മന്ത്രി ഇറക്കിയ പത്ര പ്രസ്ഥാവനയിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര എംഎല്‍എ മന്ത്രി രവീന്ദ്രനാഥിനെ ട്രോളിയത്. പ്രൊഫസര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിക്ക് പറ്റിയ അക്ഷരതെറ്റിനെ ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ ട്രോളിയത്.

English summary
Mla Anil akkara trolls Ministe Raveendranath by finding a spell mistake on pressnote released by Education Minister Raveendranath last day. ,la posted in facebook against minister Raveendranath that he was rss activist in his childhood it was the begining of the issue. Minister replied Mlas alliagtion in pressnote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X