മാധ്യമപ്രവര്ത്തകന് നേരെ സികെ ശശീന്ദ്രൻ എംഎല്‍എയുടെ കയ്യേറ്റശ്രമം; സംഭവം അപകടദൃശ്യം പകർത്തുമ്പോൾ
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ വാഹനാപകടത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്ത്തകന് നേരെ എംഎല്‍എയുടെ കയ്യേറ്റ ശ്രമം. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി ജയേഷിനു നേരെ സികെ ശശീന്ദ്രന് എംഎല്‍എയാണ് മര്‍ദ്ദിക്കാനൊരുങ്ങിയത്. മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്ന എസ്കെഎംജെ. സ്കൂളിനു മുന്നിലായിരുന്നു അപകടം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ജയേഷും മറ്റു മാധ്യമപ്രവര്‍ത്തകരും. അതിനിടയ്ക്കാണ് സ്ഥലത്തെത്തിയ സികെ ശശീന്ദ്രന് എ ജയേഷിനുനേരെ തട്ടിക്കയറിയത്.
അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുക്കുന്നുവെന്നാരോപിച്ചായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം. രക്ഷിക്കാന്‍ തടിച്ചുകൂടിയവരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമായി അത് ചിത്രീകരിക്കുകയാണെന്ന് താനെന്ന് ജയേഷും പറഞ്ഞു. ഇതോടെ വീണ്ടും മോശമായി സംസാരിച്ച എംഎല്‍എ വീണ്ടും കൈയ്യേറ്റം ചെയ്യാനോങ്ങി കുതിച്ചെത്തുകയായിരുന്നു. മറ്റു മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് എംഎല്‍എയെ തടഞ്ഞത്.

നേരത്തേ സുല്‍ത്താന്‍ ബത്തേരിയിലും മാധ്യമപ്രവര്‍ക്കന്‍ നേരെ സി.കെ ശശീന്ദ്രന് എം.എല്‍.എ കയ്യേറ്റശ്രമം നടത്തിയരുന്നു.അന്ന് മനോരമ ലേഖകന്‍ മധു നടേഷിന് നേരെയായിരുന്നു അന്ന് എം.എല്‍.എയുടെ രോഷപ്രകടനം. എം. എ ല്‍.എയുടെ കയ്യേറ്റത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി. അപകട ദൃശ്യം പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സി.കെ. ശശീന്ദ്രന് എം.എല്‍.എ.യുടെ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കല്പറ്റയില് പ്രകടനം നടത്തി.

പ്രതിഷേധ യോഗത്തില്‍ ജംഷീര്‍ കൂളിവയല്‍, എന്‍.എസ്. നിസാര്‍, ബിനുജോര്‍ജ്, കെ. സജീവന്, ജയ്സണ്‍ മണിയങ്ങാട്, പി. ജയേഷ്, അനില്‍ എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ ബത്തേരി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. പ്രസിഡന്റ് എന്‍.എ.സതീഷ് അധ്യക്ഷത വഹിച്ചു. സെയ്ഫുദ്ദീന്‍ മാടക്കര, സതീശന് നായര്‍ ,സെയ്തലവി പൂക്കളം, കോണിക്കല്‍ കാദര്‍, എ.സി. ബൈജു, കെ.ജെ.ജോസ്. ബൈജു ഐസക്, ജയരാജ് ബത്തേരി,അബു താഹിര്‍, സി.പി.അരവിന്ദ്, പ്രദീപ്, സജീവന്, പി.ശശിധരന്,സെക്രട്ടറി മധു നടേഷ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാപ്ഷന്‍
1, മാധ്യമപ്രവര്ത്തകന് നേരെ കയര്‍ക്കുന്ന സി കെ ശശീന്ദ്രന് എം എല്‍ എ
2. വയനാട് പ്രസ്ക്ലബ്ബ് ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications