Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരനെ തല്ലിയ കേസ്: പിസി ജോര്‍ജിനെതിരേ കുരുക്ക് മുറുകി; ഹോസ്റ്റലില്‍ പരിശോധന, ഹാജരാകണം

സംഭവം നടന്ന ഹോസ്റ്റര്‍ മുറിയില്‍ തെളിവെടുപ്പിന് പോലിസിന് അനുമതി ലഭിച്ചു. മഹസര്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് അനുമതി.

തിരുവനന്തപുരം: എംഎല്‍എ കാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരേ കുരുക്ക് മുറുകുന്നു. സംഭവം നടന്ന ഹോസ്റ്റര്‍ മുറിയില്‍ തെളിവെടുപ്പിന് പോലിസിന് അനുമതി ലഭിച്ചു. മഹസര്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് അനുമതി.

മ്യൂസിയം പോലിസാണ് ഹോസ്റ്റലില്‍ പ്രവേശിക്കാനും മഹസര്‍ തയ്യാറാക്കുന്നതിനും അനുമതി തേടി നിയമസഭാ സെക്രട്ടേറിയറ്റിനെ സമീപിച്ചത്. പോലിസിന് ഹോസ്റ്റല്‍ മുറിയില്‍ കയറാമെന്ന് സെക്രട്ടറി അറിയിച്ചു.

പിസി ജോര്‍ജ് എംഎല്‍എ ഒന്നാം പ്രതി

പിസി ജോര്‍ജ് എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് മ്യസിയം പോലിസ് കേസെടുത്തിരിക്കുന്നത്. രണ്ടാം പ്രതി അദ്ദേഹത്തിന്റെ പിഎ തോമസ് ജോര്‍ജ് എന്ന സണ്ണിയാണ്. ഇയാളോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഉടന്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോലിസിന്റെ പ്രത്യേക അപേക്ഷ

ഭക്ഷണം നല്‍കാന്‍ വൈകിയതിന് എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനുവിനെ പിസി ജോര്‍ജും പിഎയും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് കേസ്. മഹസര്‍ തയ്യാറാക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ അനുമതി വേണമായിരുന്നു. തുടര്‍ന്നാണ് പോലിസ് പ്രത്യേക അപേക്ഷ സമര്‍പ്പിച്ചത്.

എംഎല്‍എയെ തല്‍ക്കാലം ചോദ്യം ചെയ്യില്ല

നിയമസഭ നടക്കുന്നതിനാല്‍ പിസി ജോര്‍ജ് എംഎല്‍എയെ തല്‍ക്കാലം ചോദ്യം ചെയ്യില്ല. സഭ ചേരുന്ന സാഹചര്യത്തില്‍ അംഗത്തെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി നിര്‍ബന്ധമാണ്. ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

അല്‍പ്പം പുലിവാലാകും

ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എങ്കിലും ജീവനക്കാരന്റെ പരാതി എംഎല്‍എയ്ക്ക് അല്‍പ്പം പുലിവാലാകും. അദ്ദേഹത്തിന്റെ പിഎ സണ്ണിയും ജീവനക്കാരനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസിനാസ്പദമായ സംഭവം നടന്നത്

ഉച്ചഭക്ഷണം എത്തിക്കാന്‍ വൈകിയെന്നാരോപിച്ച് കഴിഞ്ഞമാസം 27നാണ് കാന്റീന്‍ ജീവനക്കാരന്‍ മനുവിന് മര്‍ദനമേറ്റത്. ഇയാളുടെ മുഖത്തും കണ്ണിനുമാണ് അടിയേറ്റത്. എംഎല്‍എക്കൊപ്പം അദ്ദേഹത്തിന്റെ സഹായിയും മര്‍ദ്ദിച്ചുവെന്ന് മനു പറഞ്ഞു. മനുവിന്റെ കണ്ണിനു ക്ഷതമേറ്റിരുന്നു. ചുണ്ട് പൊട്ടി. ഇയാള്‍ നിയമസഭാ സെക്രട്ടേറിയറ്റിന് പരാതി നല്‍കിയിട്ടുണ്ട്.

ഊണ് എത്തിക്കാന്‍ വൈകി

എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ ഊണ് എത്തിക്കാന്‍ ഫോണിലൂടെ പിസി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് എത്തിക്കാത്തതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ആവശ്യപ്പെട്ടതിന് ശേഷം ഇരുപത് മിനുറ്റ് കഴിഞ്ഞാണ് ഭക്ഷണവുമായി മനു മുറിയിലെത്തിയത്. ഇതില്‍ ആദ്യം ക്ഷുഭിതനായി സംസാരിച്ച ജോര്‍ജ് പിന്നീട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും സണ്ണിയും മര്‍ദിച്ചുവെന്ന് മനു പറഞ്ഞു.

വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി

മനു ഭക്ഷണവുമായി എത്താന്‍ വൈകിയ വേളയില്‍ കാന്റീനില്‍ വിളിച്ച് വനിതാ ജീവനക്കാരെ ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ടിട്ട് ഏറെ നേരം കഴിഞ്ഞും എത്തിയില്ല. പിന്നീട് ഭക്ഷണവുമായി എത്തിയപ്പോള്‍ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് ജോര്‍ജ് പറഞ്ഞു.

മനുവിന്റെ ആരോപണം ഇങ്ങനെ

കാന്റീനിലെ എല്ലാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ മുറി അറിയില്ല. എംഎല്‍എയ്ക്ക് ഭക്ഷണവുമായി മുറിയിലേക്ക് എത്തുമ്പോല്‍ ഊണ് വൈകിയെന്ന കാരണത്താല്‍ പിസി ജോര്‍ജ് മോശമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു. സാര്‍ ഇങ്ങനെ സംസാരിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞപ്പോള്‍ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തു. പിന്നാലെ എംഎല്‍എയുടെ പിഎയും മര്‍ദ്ദിച്ചു. ഡ്രൈവറാണ് തന്നെ താഴേക്ക് എത്തിച്ചത്. 20 മിനുറ്റോളം ഭക്ഷണം വൈകിയെന്നത് ശരിയാണെന്നും മനു പറഞ്ഞു.

ആരും വിശ്വസിക്കില്ലെന്ന് പിസി ജോര്‍ജ്

ലോകത്താരും വിശ്വസിക്കാത്ത ആരോപണമാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. നാലുതവണ ഫോണില്‍ വിളിക്കേണ്ടി വന്നു. എന്നിട്ടും 40 മിനുറ്റ് കഴിഞ്ഞാണ് ഭക്ഷണം എത്തിയത്. വൈകിയതിന് അവനോട് കടുത്ത ഭാഷയില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും മര്‍ദിച്ചിട്ടില്ല. ഒരാള്‍ക്കുള്ള ഊണ് പറഞ്ഞിട്ട് നാലുപേര്‍ക്കുള്ളതുമായാണ് വന്നത്. ജീവനക്കാരന്‍ മോശം പയ്യനാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+