കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്‍വയല്‍ സംരക്ഷണത്തിനായി നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിക്കും: ഐസി ബാലകൃഷ്ണന്‍ എംഎല്‍എ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നെല്‍വയല്‍ സംരക്ഷണത്തിനായി നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിക്കുമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. പൂതാടി ഗ്രാമപഞ്ചായത്തിലെ ചെറുകുന്ന് പകല്‍വീട്ടില്‍ നെല്‍വിത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയലുകള്‍ വയലുകളായി തന്നെ നിലനിര്‍ത്തണമെന്ന കാര്യം ഇതിനകം തന്നെ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്.

നെല്‍വയലുകള്‍ അതുപോലെ നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പദ്ധതി സഹകരണ സംഘങ്ങളിലൂടെ നടപ്പിലാക്കുന്നതിന്റെ നെല്‍വിത്ത് വിതരണം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. ആദ്യഘട്ടം കണിയാമ്പറ്റ, മുട്ടില്‍, മീനങ്ങാടി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലുമുള്ള തിരഞ്ഞെടുത്ത നെല്‍ കര്‍ഷകര്‍ക്കാണ് വിത്ത് നല്‍കിയത്.

icbalakrishnan

കാര്‍ഷിക കുടുംബത്തില്‍ ജനിച്ചതിനാല്‍ തന്നെ ജൈവകൃഷി പ്രോത്സാഹിപ്പിച്ച് വിഷരഹിത നെല്ലുല്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എ പങ്കുവെച്ചു. വയനാട്ടിലെ ഏറ്റവും ശ്രദ്ധേയമായ സുഗന്ധവിളകളായ ഗന്ധകശാലയും, ജീരകശാലയും പൂര്‍വികമായി കൃഷി ചെയ്തുവന്നിരുന്ന വെളിയന്‍, അടുക്കന്‍, ചെന്നെല്ല്, തൊണ്ടി, മുള്ളന്‍ കയമ, ചോമാല എന്നിവ കര്‍ഷകര്‍ തുടര്‍ന്നും കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. കൃഷിക്ക് ലാഭമല്ലാത്ത അവസ്ഥ, യന്ത്രം ഉപയോഗിച്ചുള്ള കൃഷി, താഴെത്തട്ടിലുള്ള വളം, ജലസേചനം, വര്‍ധിച്ച കൂലിച്ചിലവ് എന്നിവ കാരണം നെല്‍കൃഷി ലാഭകരമല്ലാതെ വരുന്നതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങുകയാണ്.

സുസ്ഥിര നെല്‍കൃഷി വികസനത്തിനായി പരമ്പരാഗത നെല്‍കൃഷി ചെയ്യുവാന്‍ മതിയായ സാമ്പത്തിക ആനുകൂല്യങ്ങള്‍ കൃഷിവകുപ്പ് നല്‍കി കൃഷിക്കാരെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. നാമമാത്ര ആനുകൂല്യങ്ങള്‍ മാത്രമാണ് നിലവില്‍ അനുവദിച്ചുവരുന്നത്. ഈ സമ്പ്രദായം മാറ്റി വയനാടന്‍ സുസ്ഥിര നെല്‍കൃഷിക്കായി പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. യോഗത്തില്‍ സംഘം പ്രസിഡന്റ് കെ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി കെ ദാസപ്പന്‍ സ്വാഗതവും മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു. കെട്ടുനാട്ടി രീതി സംബന്ധിച്ച് 2017-ല്‍ പ്രാദേശിക ഗവേഷക അംഗീകാരവും 2018-ല്‍ പ്രാദേശിക കൃഷി ശാസ്ത്രജ്ഞനായും അംഗീകരിക്കപ്പെട്ട അജി തോമസ് വിശദീകരിച്ചു. ഈ രീതിയില്‍ ഒരേക്ര നെല്‍കൃഷി ചെയ്യാന്‍ അഞ്ച് കിലോയിലധികം നെല്‍വിത്ത് ആവശ്യമില്ലെന്നും ജൈവകൃഷിയുടെ പ്രയോജനും ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

English summary
MLA IC Balakrishnan to submit bill on paddy fields.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X