മാധ്യമപ്രവര്‍ത്തകര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെകെ ലതിക
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ എങ്കിലും തല്ലുകൊള്ളേണ്ടവരാണെന്ന് കെ.കെ ലതിക എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അരുവിക്കര ഉപതെരഞ്ഞെടുപ്പുഫലം വന്ന ദിവസം റിപ്പോര്‍ട്ടര്‍ സി.ഇ.ഒ. എം.വി. നികേഷ്‌കുമാറിനെ ചിലര്‍ ആക്രമിച്ച പശ്ചാത്തലത്തിലാണ് കെ.കെ. ലതികയുടെ ഫേസ്ബുക്ക് പരാമര്‍ശം.

മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയെന്നത് കാടത്തമാണ് (അവരില്‍ ചിലര്‍ തല്ല് കൊള്ളേണ്ടവര്‍ ആണെങ്കിലും) എന്നാണ് കെ.കെ. ലതിക തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.

നികേഷ് കുമാറിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചെന്നും ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ പോയ ഭര്‍ത്താവും ഞാനും ചായ കുടിക്കാന്‍ പോയത് വിവാദമാക്കിയ മീഡിയ വണിനെ ഞങ്ങളാരും ആക്രമിച്ചില്ലെന്നും കെ.കെ ലതിക പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications