• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തൊക്കെ കോലാഹലങ്ങൾ! നടിക്കും നടനും സന്തോഷ ജീവിതം, കാവ്യയെ പ്രസവിക്കാൻ വിടൂ എന്ന് എംഎൽഎ!

കൊച്ചി: നടിയെന്ന നിലയ്ക്ക് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ കാവ്യ മാധവന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദങ്ങളുടെ പേരിലാണ്. ദിലീപുമായുള്ള വിവാഹവും നടിയെ ആക്രമിച്ച കേസുമെല്ലാം കാവ്യയെ വാര്‍ത്തകളിലെ തലക്കെട്ടാക്കി. നടിയുടെ കേസില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ്.

ഒരു വശത്ത് ഇത്തരത്തില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും മറുവശത്ത് വിവാദങ്ങളോട് പ്രതികരിക്കാതെ കാവ്യ കുടുംബിനിയായി കഴിയുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ്. എന്തിനാണ് ഈ ഗര്‍ഭം ഇങ്ങനെ ആഘോഷിക്കുന്നതെന്നുള്ള ചോദ്യം പ്രസക്തമാണ്.

കാവ്യ മാധവന്‍ ഗര്‍ഭിണി

കാവ്യ മാധവന്‍ ഗര്‍ഭിണി

നടിയുടെ കേസില്‍ 85 ദിവസം ആലുവ ജയിലില്‍ കിടന്നതിന് ശേഷം ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പി്ന്നാലെ കാവ്യ മാധവന്‍ ഗര്‍ഭിണിയാണ് എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ കുടുംബം നിഷേധിച്ചു. കാത്തിരപ്പിനൊടുവില്‍ കാവ്യ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം അച്ഛനാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.

ബേബി ഷവറിന്റെ ചിത്രങ്ങൾ

ബേബി ഷവറിന്റെ ചിത്രങ്ങൾ

കാവ്യയുടെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ബേബി ഷവറിന്റെ ചിത്രങ്ങളും പുറത്ത് വന്നു. മഞ്ഞ വേഷത്തില്‍ കിരീടമൊക്കെ വെച്ച് നിറവയറില്‍ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ ഞൊടിയിടയ്ക്കുള്ളിലാണ് വൈറലായത്. മാധ്യമങ്ങള്‍ കാവ്യയുടെ ഗര്‍ഭം വലിയ പ്രാധന്യത്തോടെ തന്നെ വാര്‍ത്തയായി നല്‍കുകയും ചെയ്തു.

പ്രതികരണവുമായി പ്രതിഭ

പ്രതികരണവുമായി പ്രതിഭ

എന്തിനാണ് കാവ്യയുടെ ഗര്‍ഭം നാട്ടുകാര്‍ ആഘോഷിക്കുന്നത് എന്ന ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം എംഎല്‍എയായ യു പ്രതിഭ. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാവ്യയെ സമാധാനത്തില്‍ പ്രസവിക്കാന്‍ അനുവദിക്കണം എന്ന അഭ്യര്‍ത്ഥനയുള്ളത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പ്രസവം സാധാരണ സംഭവം

പ്രസവം സാധാരണ സംഭവം

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവ്വസാധാരണമാണ്.ഇതിലൊക്കെ ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? ഈ ഒരു ചോദ്യം സുഹൃത്തുക്കളോടായി പങ്കുവെക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു special നിയമസഭാ സമ്മേളനം കൂടുകയുണ്ടായി.

ആ ദാമ്പത്യ തകർച്ച

ആ ദാമ്പത്യ തകർച്ച

വളരെയധികം ചർച്ചകളും നിർദ്ദേശങ്ങളും വന്നു. പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ദിലീപ്-മഞ്ജു ദാമ്പത്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. മലയാളി സമൂഹം ആർത്തിയോടെ ആ വാർത്തകൾ വായിച്ചു. മുല്ലപ്പെരിയാർ വിസ്മൃതിയിലായി. ദിലീപ്-കാവ്യ വിവാഹം മംഗളമായി നടന്നു. മലയാളി വാർത്തകളിലൂടെ സദ്യ ഉണ്ടു, കൃതാർത്ഥരായി.

സുഖമായി ജീവിക്കുന്നു

സുഖമായി ജീവിക്കുന്നു

പിന്നീട് ഒരു നിയമസഭാ സമ്മേളനത്തിൽ നടിയെ പീഢിപ്പിച്ച നടനെക്കുറിച്ച് ചർച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. വാർത്തയിലൂടെ മലയാളികളായ നമ്മൾ ഉറക്കമൊഴിച്ചു കാത്തിരുന്നു. ഇപ്പോൾ പീഢനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഢിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു. നല്ല കാര്യം. എല്ലാവർക്കും നന്മ വരട്ടെ.

ഉൾക്കുളിരോടെ സെൽഫി

ഉൾക്കുളിരോടെ സെൽഫി

മാധ്യമങ്ങളേ, കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ച് കാണും (ഗർഭാവസ്ഥയിൽ ആ കുഞ്ഞും )... അവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച വാർത്ത ഞങ്ങൾ കേട്ടതും നിങ്ങൾ മാധ്യമങ്ങളിലൂടെയാണ്. സമർത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവർത്തകരും നടിയോ നടനോ അടുത്തുകൂടി പോയാൽ ഉൾക്കുളിരോടെ selfie എടുത്ത് Post ചെയ്യുമ്പോൾ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാർത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്.

സുഖമായി പ്രസവിക്കാൻ വിടുക

സുഖമായി പ്രസവിക്കാൻ വിടുക

വായനക്കാർ ഉണ്ട് അതാണ് ഗോസിപ്പ് വാർത്തകൾ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കൾ പറയുന്നത്‌. എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക. ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകൾ എന്നാണ് യു പ്രതിഭ എംഎൽഎ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഭയുടെ അഭിപ്രായത്തോട് യോജിച്ച് കൊണ്ടാണ് പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങൾ.

ഫേസ്ബുക്ക് പോസ്റ്റ്

യു പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
U Prathibha MLA criticises media for celebrating Kavya Madhavan's pregnancy pics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more