കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്; പരിഹാസവുമായി പിവി അൻവർ

Google Oneindia Malayalam News

ചിന്തന്‍ ശിബിരത്തെ പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. ചിതയിലേക്കെടുക്കാന്‍ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോണ്‍ഗ്രസെന്ന് അദ്ദേഹം പരിഹസിച്ചു. ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.

'ഇടതുമുന്നണി വിട്ട് വരുന്നവരേ സ്വീകരിക്കും' ചിന്തന്‍ ശിവിറിലെ തീരുമാനങ്ങളില്‍ ഒന്നാണിത്.ചിതയിലേക്കെടുക്കാന്‍ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോണ്‍ഗ്രസ്.ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്.

anvar

കോണ്‍ഗ്രസിനെ മുഴുവനായി തൂക്കി വിലയ്‌ക്കെടുക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തുന്നുണ്ട്.ദേശീയ തലത്തില്‍,ദിവസവും മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ബിജെപിയില്‍ ചേരുന്നുണ്ട്.ഗോവയില്‍ സത്യം ചെയ്യിപ്പിക്കാന്‍ നേതൃത്വം കൊടുത്ത നേതാവ് പോലും ഇന്ന് ബിജെപിയിലാണ്. ആദ്യം നിങ്ങളുടെ ആളുകള്‍ ബിജെപിയില്‍ പോകുന്നത് തടയാന്‍ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്.എന്നിട്ട് ഇമ്മാതിരി ഭാരിച്ച കാര്യങ്ങള്‍ ചിന്തിക്ക്..അന്‍വര്‍ പറഞ്ഞു.

ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രഖ്യാപനം, ജോസിനെ യുഡിഎഫില്‍ തിരികെ കൊണ്ടുവരണം!!ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രഖ്യാപനം, ജോസിനെ യുഡിഎഫില്‍ തിരികെ കൊണ്ടുവരണം!!

എല്‍.ഡി.എഫില്‍ അതൃപ്തരായ കക്ഷികള്‍ക്ക് മുന്നണിവിട്ട് വരേണ്ടി വരുമെന്നും അവരെ യു.ഡി.എഫ്. സ്വാഗതം ചെയ്യുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് ഇന്ന് കേരളത്തില്‍ തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന മുന്നണിയില്‍ അധികകാലം നില്‍ക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ടെന്നും അവര്‍ക്ക് മുന്നണിവിട്ട് പുറത്ത് വരേണ്ടിവരുമെന്നും കോഴിക്കോട് നടന്ന ചിന്തന്‍ശിബിരത്തില്‍ അദ്ദേഹം പറഞ്ഞു.

തുടര്‍ഭരണം കേരളത്തില്‍ സര്‍വനാശമാണ് ഉണ്ടാക്കിയതെന്നും സംസ്ഥാനത്തിനും ജനതയ്ക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും യു.ഡി.എഫും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയും യു.ഡി.എഫ്. വിപുലീകരിച്ചും കാലം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരാണ്.

പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യം..കാരണം പറഞ്ഞ് രാഹുല്‍ ഈശ്വര്‍പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യം..കാരണം പറഞ്ഞ് രാഹുല്‍ ഈശ്വര്‍

ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് പിണറായി വിജയന്‍ നേരിടുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ അദ്ദേഹത്തിന് രാജിവെച്ച് ഒഴിയേണ്ടി വരുമായിരുന്നു. ഈ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുമാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും പിന്നീട് നടന്ന എ.കെ.ജി. സെന്റര്‍ ആക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടത് എന്നും പറഞ്ഞു.

ഹലോ നിങ്ങള്‍ അന്വേഷിക്കുന്ന ഞാന്‍ ഇവിടെയുണ്ട്..പുതിയ ചിത്രവുമായി അമൃത സുരേഷ്‌

എ.ഐ.സി.സി. നിഷ്‌കര്‍ഷിക്കുന്ന സമയക്രമം പാലിച്ച് കെ.പി.സി.സി. മുതല്‍ ബൂത്ത് കമ്മറ്റി വരെ പുനസംഘടന പൂര്‍ത്തിയാക്കും എന്നും പറഞ്ഞു. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പുനക്രമീകരിക്കും. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി മാതൃകയില്‍ ജില്ലാ, നിയോജകമണ്ഡലം തലങ്ങളില്‍ സമിതികള്‍ രൂപികരിക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറയുന്നു.

English summary
MLA PV Anwar's Facebook post mocking Congress's Chintan Shibir goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X