കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ റഹീമിന്‍റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍.. അറസ്റ്റിലായത് ഹവാല പണമിടപാടില്‍

  • By Aami Madhu
Google Oneindia Malayalam News

കുന്ദമംഗലം എംഎല്‍​എ പിടി റഹീമിന്‍റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍. റഹീമിന്‍റെ മകന്‍ പിടി ബഷീറും, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായൊളിയുമാണ് അറസ്റ്റിലായത്. ഹവാല, സ്വര്‍ണ ഇടപാട് സംബന്ധിച്ചാണ് അറസ്റ്റ് എന്നാണ് വിവരം.ഇവര്‍ ദമാം ജയിലില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ഷബീര്‍ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.

 saudhiarrest-1542954621.j

കുഴല്‍പണ ഇടപാട് നടത്തുന്ന ഒരാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. പത്ത് ദിവസം മുന്‍പ് ഇരുവരേയും അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം നാല് ദിവസം മുന്‍പ് മാത്രമാണ് കേരളത്തില്‍ ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

ahim-1542954690.jpg -

ഹവാല പണമിടപാടുമായി ബന്ധപ്പെട്ട ഈ കേസില്‍ ഇതുവരെ 19 പേര്‍ സൗദിയില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. അറിസ്റ്റിലായ എംഎല്‍എയുടെ മകനേയും മരുമകനേയും കുറിച്ച് നേരത്തേ കൊടുവള്ളി പോലീസില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. അതേസമയം അറസ്റ്റിനെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു എംഎല്‍​എ റഹീമിന്‍റെ പ്രതികരണം.

English summary
mla rahims son and son in law arrested in saudhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X