Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്യായ അറസ്റ്റ്'; പൊലീസ് സെല്ലിലടച്ച കെഎസ്‌യു പ്രവര്‍ത്തകരെ തുറന്നുവിട്ട് റോജി എം ജോണ്‍

കൊച്ചി: കാലടി ശങ്കര കോളേജിലെ കെ എസ് യു പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് എം എല്‍ എമാരായ റോജി എം ജോണ്‍, സനീഷ് ജോസഫ് തുടങ്ങിയവര്‍ കാലടി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ബെന്നി ബെഹന്നാന്‍ എം പിയും സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു. സ്റ്റേഷനില്‍ എത്തിയ റോജി എം ജോണ്‍ എം എല്‍ എ കെ എസ് യു പ്രവര്‍ത്തകരെ സെല്ലില്‍ നിന്നും തുറന്നുവിട്ടു. കസ്റ്റഡിയില്‍ എടുത്ത കെ എസ് യു വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചെന്നും റോജി എം ജോണ്‍ പറഞ്ഞു.

kerala

ഇന്ന് പുലര്‍ച്ചെയായിരുന്നു ഏഴ് വിദ്യാര്‍ത്ഥികളെ കാലടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയത്. സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കള്‍ ലോക്കപ്പ് തുറന്ന് പ്രവര്‍ത്തകരെ മോചിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ സെല്ലില്‍ നിന്ന് പുറത്തിറക്കിയതില്‍ തെറ്റില്ലെന്ന് റോജി എം ജോണ്‍ പ്രതികരിച്ചു.

'തന്റെ പ്രവൃത്തി മറ്റുള്ളവര്‍ വിലിയിരുത്തട്ടെ. വലിയ കുറ്റവാളികളോട് പെരുമാറുന്ന പോലെയാണ് വിദ്യാര്‍ത്ഥികളോട് പൊലീസ് പെരുമാറിയത്'- റോജി എം ജോണ്‍ പറഞ്ഞു. ലോക്കപ്പില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്തിറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+