കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു പ്രതിഭ, ആർ രാമചന്ദ്രൻ.. "ആർഎസ്എസ് ഹൃദയത്തുടിപ്പുള്ള" ആളുകളാണോ? കോടിയേരിയോട് ശബരീനാഥൻ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആർഎസ്എസിനോട് ബന്ധപ്പെടുത്തി വിമർശിച്ച കോടിയേരി ബാലകൃഷ്ണന് മറുപടി നൽകി കോൺഗ്രസ് നേതാക്കൾ അപ്പാടെ രംഗത്ത് എത്തിയിരിക്കുകയാണ്. അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥനും കോടിയേരിക്കും സിപിഎമ്മിനും എതിരെ വിമർശനവുമായി ഇറങ്ങിയിട്ടുണ്ട്.

ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ബിജെപി സ്ഥാനാർത്ഥിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് കൂടിയതിനെ കുറിച്ച് കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി ഹരിപ്പാടിനോട്‌ ചേർന്നുള്ള, എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളുടെ കണക്കുകളും ശബരീനാഥൻ നിരത്തിയിട്ടുണ്ട്.

ആർഎസ്എസുകാരനായി ചിത്രീകരിക്കാൻ

ആർഎസ്എസുകാരനായി ചിത്രീകരിക്കാൻ

കെഎസ് ശബരീനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ ലേഖനം കണ്ടു. എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെ ആർഎസ്എസുകാരനായി ചിത്രീകരിക്കാനുള്ള ഒരു വ്യഗ്രത കാണാം. തന്റെ ഭാഗം ന്യായീകരിക്കാൻ വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പിലെ ചില കണക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.

ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവ്

ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവ്

"2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്"

ഈ ലോജിക്ക് അനുസരിച്ച്

ഈ ലോജിക്ക് അനുസരിച്ച്

ശ്രീ കോടിയേരി ബാലകൃഷ്ണന്റെ ഈ ലോജിക്ക് അനുസരിച്ച് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ഹരിപ്പാടിനോട്‌ ചേർന്നുള്ള സമാന സ്വഭാവമുള്ള ഓണാട്ടുകര പ്രദേശത്തെ രണ്ടു നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേൺ ഞാൻ ചുവടെ ചേർക്കുന്നു:

കായംകുളം (യു പ്രതിഭ എംഎൽഎ, സിപിഎം )
2016 നിയമസഭ എൽഡിഎഫ് 72956, എൻഡിഎ 20000
2019 ലോകസഭ എൽഡിഎഫ് 62370, എൻഡിഎ 31660

കരുനാഗപ്പള്ളി (ആർ രാമചന്ദ്രൻ എംഎൽഎ, സിപിഐ)
2016 നിയമസഭ എൽഡിഎഫ് 69902, എൻഡിഎ 19115
2019 ലോകസഭ എൽഡിഎഫ് 58523, എൻഡിഎ 34111

എൻഡിഎക്ക് 11660 വോട്ട് കൂടി

എൻഡിഎക്ക് 11660 വോട്ട് കൂടി

ഈ അടിസ്ഥാനത്തിൽ കായംകുളത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 10586 വോട്ടു കുറഞ്ഞപ്പോൾ എൻഡിഎക്ക് 11660 വോട്ട് കൂടി. കരുനാഗപ്പള്ളിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 11379 വോട്ട്എൽഡിഎഫിന് കുറഞ്ഞപ്പോൾ എൻഡിഎക്ക്‌ 14996 വോട്ടുകൂടി...പിന്നെ പറഞ്ഞു പോകുമ്പോൾ എൽഡിഎഫ്ന്റെ ശക്തി കേന്ദ്രങ്ങമായ ആറ്റിങ്ങൾ നിയമസഭ മണ്ഡലത്തിൽ നിങ്ങളുടെ 24216 വോട്ട് കുറഞ്ഞപ്പോൾ എൻഡിഎയ്ക്ക് 14787 വോട്ടു കൂടുതൽ കിട്ടി. അതേപോലെ ചിറയിൻകീഴിൽ17042 വോട്ട് എൽഡിഎഫിന് കുറഞ്ഞപ്പോൾ എൻഡിഎക്ക്‌ 13351 വോട്ടുകൾ കൂടി.

"ആർഎസ്എസ് ഹൃദയത്തുടിപ്പുള്ള" ആളുകളാണോ

അങ്ങയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ "ആർഎസ്എസ് ഹൃദയത്തുടിപ്പുള്ള" ആളുകളാണോ കായംകുളം, കരുനാഗപ്പള്ളി, ചിറയിൻകീഴ്, ആറ്റിങ്ങലിൽ നിന്ന് വിജയിച്ച എൽഡിഎഫ് എംഎൽഎമാർ?? ഞാൻ എന്തായാലും അങ്ങനെ പറയില്ല. പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണങ്ങൾ (സ്പ്രിങ്ക്ളർ, ഇ-മൊബിലിറ്റി, സ്പേസ് പാർക്ക്‌ നിയമനം, പമ്പ മണലൂറ്റ്, ബെവ്ക്യൂ, ശബരിമല വിമാനത്താവളം,പാലത്തായി etc) എന്നിവയ്ക്ക് വ്യക്തമായ മറുപടി നൽകുവാൻ ഇതുവരെ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.

അഭിപ്രായ ഭിന്നത ഉണ്ട്

അഭിപ്രായ ഭിന്നത ഉണ്ട്

ഈ വിഷയത്തിൽ നിങ്ങളുടെ ഇടയിൽ തന്നെ അഭിപ്രായ ഭിന്നത ഉണ്ട് എന്നുള്ളത് സിഐടിയു നേതാവായ ശ്രീ ആനത്തലവട്ടം ആനന്ദൻ ഇ-മൊബിലിറ്റി വിഷയത്തിൽ ചാനലിൽ പറഞ്ഞ അഭിപ്രായത്തിൽ നിന്ന് വ്യക്തമാണ്. പാർട്ടിയുടെ സ്റ്റേറ്റഡ് നിലപാടുകൾക്കെതിരെ നിങ്ങളുടെ ഭരണസംവിധാനം തിരിയുമ്പോൾ തിരുത്തൽ ശക്തിയായിട്ടാണ് പാർട്ടി പ്രവർത്തിക്കേണ്ടത്. ആ തിരുത്തലുകൾ നടത്താതെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ ദുഷ്പ്രചരണങ്ങളുമായി പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തെയും ആക്രമിക്കാൻ വരുന്നതിൽ ഒരു കാര്യവുമില്ല''.

English summary
MLA Sabarinadhan K S against Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X