കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകീർത്തിപരമായ ട്രോൾ: സത്യൻ എംഎൽഎ തെളിവു സഹിതം പരാതി നൽകി

  • By Desk
Google Oneindia Malayalam News

ആറ്റിങ്ങൽ: ഫെയ്സ്ബുക്കിൽ എംഎൽഎയ്ക്കെതിരെ ട്രോൾ ഇട്ടതിനെതിരേ പൊലീസിൽ പരാതി നൽകി. അഡ്വ.ബി.സത്യൻ എം.എൽ.എയാണ് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ട്രോൾ ഇട്ടതിനെതിരെ സൈബർ പരാതി നൽകിയത്.

എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് ആറ്റിങ്ങൽ നിയോജക മണ്ഡലമായ നിലയ്ക്കാമുക്ക് ജംഗ്ഷനിൽ ബസ് കാത്തിരുപ്പു കേന്ദ്രം നിർമ്മിച്ചതു സംബന്ധിച്ചാണ് വിവാദം ഉയർന്നിരിക്കുന്നത്. ഇതിന്റെ അടങ്കൽ കുത 3,10,000 രൂപയാണ്. ബിൽ തയാറാകുമ്പോൾ ജി.എസ്.ടി ഉൾപ്പെടെ അടങ്കൽ തുകയിൽ കഴിച്ചാണ് കമ്മിറ്റിയ്ക്ക് ലഭിക്കുക. ഈ വാസ്തവം മറച്ചു വച്ച് 10 ലക്ഷം രൂപ മുടക്കി ബസ് സ്റ്റോപ്പ് നിർമ്മിച്ച് നാടിനു സമ്മാനിച്ച ആറ്റിങ്ങൽ സി.പി.എം എം.എൽ.എയ്ക്ക ഒരായിരം അഭിനന്ദനങ്ങൾ എന്ന് രേഖപ്പെടുത്തി അപമാനിക്കുന്ന ട്രോളാണ് നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

thiruvanthapuram

ഇതിന്റെ വിശദ വിവരങ്ങൾ ശേഖരിച്ചാണ് എം.എൽ.എ പരാതി നൽകിയിരിക്കുന്നത്. 9645635511 നമ്പർ ഫോണിൽ കിച്ചു കടയ്ക്കാവൂർ ഭാരതീയ ജനതാ പാർട്ടി എന്ന പേരിൽ രാത്രി 10.2 നാണ് ട്രോൾ ഷെയർ ചെയ്തിരിക്കുന്നത്.

ജനപ്രതിനിധിയെ സാമൂഹ്യ മാധ്യമങ്ങൾ വഴി അവഹേളിക്കുന്ന ഇത്തരം ട്രോളുകൾക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ടാണ് എം.എൽ.എ ആറ്റിങ്ങൽ ഡ‌ി.വൈ.എസ്.പിയ്ക്ക് പരാതി നൽകിയത്.

English summary
MLA Sathyan gave complaint with evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X