ടിഎന്‍ പ്രതാപന് സംഘപരിവാറിന്റെ ഭീക്ഷണിക്കത്ത്
തൃശൂര്‍: ടിഎന്‍ പ്രതാപന്‍ എംഎല്‍എക്ക് ഭീക്ഷണിക്കത്ത്. സംഘപരിവാര്‍ സംഘടന എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസ് പിന്‍വളിക്കണമെന്നാണ് കത്തിലെ ആവശ്യം.
ബിജെപിക്കെതാരായ വിമര്‍ശനങ്ങളും അവസാനിപ്പിക്കണമെന്ന് കത്തിലുണ്ട്. വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശാരീരികമായി ആക്രമണം നേരിടേണ്ടി വരുമെന്ന ഭീക്ഷണിയും കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ താന്‍ ആരുടേയും ഭീക്ഷണിക്ക് വഴങ്ങുന്ന ആളല്ലെന്നും തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.












Click it and Unblock the Notifications