കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിരം അപകടമേഖലയായ വട്ടപ്പാറയെ അപകട രഹിതമാക്കാന്‍ താല്‍ക്കാലിക സംവിധാനമൊരുക്കാന്‍ സ്ഥലം എംഎല്‍എ രംഗത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദേശിയപാത വട്ടപ്പാറ വളവ് അപകടരഹിതമാക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് 29 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ നാറ്റ്പാക്,ഐ.ഒ.സി, എന്നിവരുടേയുംഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും പ്രദേശവാസികളുടെ പ്രതിനിധികളുടെയും യോഗം വിളിച്ചു.

അപകടം ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് പൂര്‍ത്തീകരിക്കുക എന്നതാണെന്നും എം.എല്‍.എ പറഞ്ഞു. ഇന്നലെയും നിയമസഭയില്‍ ഈ വിഷയം സംബന്ധിച്ച്‌സബ്മിഷന്‍ ഉന്നയിച്ചിട്ടുണ്ട്. ബൈപ്പാസ് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് വേണ്ടി നിരന്തര പരിശ്രമം നടത്തും. വട്ടപ്പാറ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായും ഫയര്‍ സ്റ്റേഷനും ഉടന്‍ പൂര്‍ത്തീകരിക്കാനാകുമെന്നും എംഎല്‍എ പറഞ്ഞു.

mla

വട്ടപ്പാറ വളവ് അപകടരഹിതമാക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനങ്ങളെക്കുറിച്ചുള്ള തന്റെ ഇടപെടലുകളെ കുറിച്ച് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മാധ്യമങ്ങളോട് സംസാരിക്കുന്നു.

കഴിഞ്ഞ ദിവസം വട്ടപ്പാറയില്‍ അപകടത്തില്‍പ്പെട്ട പാചകവാതക ടാങ്കര്‍ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.16 മണിക്കൂറോളം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പാചകവാതക ബുള്ളറ്റിന്‍ മാറ്റിയത്.വാതക ചോര്‍ച്ച ഉണ്ടായതിനെതുടര്‍ന്ന് സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മംഗലാപുരത്തു നിന്ന് കൊല്ലത്തേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടത്.വട്ടപ്പാറയിലെ പ്രധാന വളവില്‍ നിയന്ത്രണം വിട്ട ലോറി റോഡിരികിലെ കരിങ്കല്‍ ഭിത്തിയില്‍ ഇടിച്ചു നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.എന്നാല്‍ വാതക ചോര്‍ച്ച പരിഹരിക്കാന്‍ കഴിഞ്ഞില്ല.

വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തിൽ‍ കുറവാണോ? ബജറ്റിൽ ഇക്കാര്യങ്ങള്‍ പ്രതീക്ഷിക്കാം
ഇത് പ്രദേശ വാസികളില്‍ പരിഭ്രാന്തിപരത്തി.തുടര്‍ന്ന് 16 മണിക്കോറോളം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മറ്റ് ടാങ്കറുകളിലേക്ക് വാതകം മാറ്റിയതിന് ശേഷം ഇന്നലെ( വ്യാഴാഴ്ച്ച )ഉച്ചയോടെ ഗ്യാസ് ബുള്ളറ്റിന്‍ ക്രൈയിനുകളുടെ സഹായത്തോടെഅപകടസ്ഥലത്ത്‌നിന്ന് നീക്കം ചെയ്തു.അപകടത്തില്‍ പരുക്കറ്റ ഡ്രൈവര്‍ തമിഴ്‌നാട് രാമനാദപുരം സുദിയൂര്‍ സ്വദേശി ശരവണ പാണ്ഡ്യന്‍(36) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
MLA to make danger porn area to be safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X