മമ്മുട്ടിയെ എന്തിനാണ് ഇങ്ങനെ താങ്ങി നടക്കുന്നത്, മുഖം കണ്ടാൽ അറിയാം താത്പര്യമില്ലെന്ന്';എം വിജിന് രൂക്ഷവിമർശനം

നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിനെതിരെ രൂക്ഷവിമർശനം. ഇത്രയുമായിട്ടും എന്തുകൊണ്ടാണ് സിപിഎം പഠിക്കാത്തതെന്നും സഖാവ് റഫീഖിനെ അപമാനിച്ചയാളെ എന്തിനാണ് ഇപ്പോഴും പാർട്ടി താങ്ങി നടക്കുന്നതെന്നുമാണ് ഫോട്ടോയ്ക്ക് താഴെ വന്ന വിമർശനം.

'50 വർഷത്തെ അനുഭവ സമ്പത്തുള്ള 25കാരൻ' എന്ന അടിക്കുറിപ്പോടെയാണ് വിജിൻ എംഎൽഎ ചിത്രം പങ്കുവെച്ചത്. മമ്മൂട്ടിയുടെ ശരീരഭാഷയിൽ തന്നെ അദ്ദേഹത്തിൻ്റെ താത്പര്യമില്ലായ്മ പ്രകടമാണെന്നാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്.പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്കില്ലാത്ത എന്ത് പ്രിവിലേജാണ് ഈ നടന് ഉള്ളതെന്നും ചിലർ കമൻ്റിൽ ചോദിക്കുന്നു.

mam-50

ചില കമൻ്റുകൾ ഇങ്ങനെ-'ആയിരക്കണക്കിന് DYFI പ്രവർത്തകരും പാർട്ടി പ്രവർത്തകരും അനുഭാവികളും, ഇയാളുടെ മുമ്പിൽ കുമ്പിട്ട് നിൽക്കുന്ന ഈ പ്രവണത അവസാനിപ്പിക്കണം എന്ന വികാരം പങ്കുവച്ചിട്ടും അതിനൊക്കെ പുല്ലുവില പോലും കൊടുക്കാത്ത നേതാക്കളോട് സഹതാപം മാത്രം. പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്കില്ലാത്ത എന്ത് പ്രിവിലേജാണ് നിങ്ങൾ ഈ മനുഷ്യനിൽ കാണുന്നത്??'

'രാജ്യത്ത് ഇത്രത്തോളം വർഗീയതയും ഏകാധിപത്യവും ജനാധിപത്യ സംവിധാനത്തെ തകർക്കലും ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു കലാകാരൻ എന്ന രീതിയിൽ പോയിട്ട് ഒരു പൗരൻ എന്ന നിലയിൽ പോലും ഒരു പ്രതികരണവും നാൾ ഇതുവരെ നടത്താത്ത സ്വന്തം ഇമേജുകൾ മാത്രം ശ്രേദ്ധക്കുന്ന ഒരു വ്യക്തിയെയും തോളിൽ കയറ്റി വെക്കേണ്ട ആവശ്യം DYFI പോലെ ഒരു പ്രസ്ഥാനത്തിനുണ്ടോ ? അങ്ങ് ഡൽഹിയിൽ നാളുകളായി കേന്ദ്ര സേനയുടെയും ഡൽഹി പോലിസിസിന്റെയും അതി ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങിക്കൊണ്ട് പോരാട്ട വഴികളിൽ എന്നും ജീവിക്കുന്ന മിടുക്കരായ SFI, DYFI കുട്ടികളുണ്ട്. ഗോപിക ,ആദർശ്, ശരണ്യ, നദിയ , സഖി, സാക്ഷി, അജയ് .അവരൊക്കെയാവണം ഹീറോകൾ. പാർട്ടിയെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങള്ക് അവരെ പോലെയുള്ള പൗരബോധമുള്ള ആയിരകണക്കിന് ഹീറോകൾ ഉണ്ട് ആരാധിക്കാനും അവരെ കേൾക്കാനും. പ്രകാശ് രാജിനെ പോലെ നേഹയെ പോലെ ഉള്ളവരെ ആദരിക്കു. അല്ലാതെ ഇത്തരം സെലിബ്രിറ്റികളുടെ കൂടെ നിന്ന് സെൽഫി എടുക്കുന്നതിൽ ഒരു പുതുമയും കാണുന്നില്ല'

'സഖാവ് റഫീഖിനെ ആൾക്കൂട്ടത്തിനുമുന്നിൽ അപമാനിച്ചതിന് മാപ്പില്ല. ഇയാളെ വേണ്ടവർ താങ്ങിക്കോളൂ... ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. ഞാൻ സ്നേഹിക്കുന്നത് പാർട്ടിയെയാണ്, ഈ വ്യക്തിയെയല്ല. പാർട്ടിക്ക് ഇയാൾ എന്ത് ഉപകാരമാണ് ചെയ്തിട്ടുള്ളത് എന്ന് പ്രവർത്തകർ തന്നെ വിലയിരുത്തട്ടെ. ഭരിക്കുന്നത് ഏത് സർക്കാർ ആണെങ്കിലും അവരെ താങ്ങി നടക്കുന്നതാണ് രാഷ്ട്രീയമെങ്കിൽ, അത് അവസരവാദം തന്നെയാണ്. വ്യക്തിയല്ല, പാർട്ടിയാണ് പ്രധാനം. അപമാനിച്ചതിന് മാപ്പില്ല', ഇങ്ങനെ പോകുന്നു കമൻ്റുകൾ.

കഴിഞ്ഞ വര്‍ഷം വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ചേർന്ന് നടന്ന ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ട സംഭവം വലിയ വിവാദത്തിന് കാരണമായിരുന്നു. നിങ്ങൾ കൂടെ നടന്നാൽ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് കരുതില്ലേയെന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. സംഭവത്തിൽ അന്ന് മമ്മൂട്ടിക്ക് നേരെ സൈബർ അധിക്ഷേപം കടുത്തു. എന്നാൽ പാർട്ടിയും റഫീഖും അന്ന് നടൻ്റെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. തന്റെ ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് അദ്ദേഹത്തിന് ഉണ്ടായിരു്ന്നതെന്നും വിവാദത്തിന് പിന്നാലെ മമ്മൂട്ടി തന്നെ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെന്നും റഫീഖ് പറഞ്ഞു. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്രയെന്നും മഹാനടനെ മനസിലാക്കാത്തവരാണ് അദ്ദേഹത്തെ അധിക്ഷേപിച്ചതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+