Get Updates
Get notified of breaking news, exclusive insights, and must-see stories!

900 ഫോണ്‍ വിളി, മിസ്ഡ് കോള്‍, കയറിപ്പിടിക്കല്‍; ഒടുവില്‍ വിന്‍സെന്റ് എംഎല്‍എയെ പൂട്ടി

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന കോവളം എംഎല്‍എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ വീട്ടമ്മയാണ് കോണ്‍ഗ്രസ്‌ എംഎല്‍എയ്ക്കെതിരേ പരാതി നല്‍കിയിരുന്നുത്. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിന്റെ അനുമതിയോടെ വിന്‍സെന്റിനെതിരേ പരാതി നല്‍കുകയായിരുന്നു. എംഎല്‍എയെ കുടുക്കുന്ന പല തെളിവുകളും പോലീസിനു ലഭിച്ചതായാണ് വിവരം. അതിനിടെ വിന്‍സെന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തു വന്നു.

Photo

ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ എംഎല്‍എക്ക് സാധിക്കാതെ വന്നതിനാലാണ് പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എ ഹോസ്റ്റലില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷം എംഎല്‍എയെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തൊട്ടുപിന്നാലെയാണ് അറസ്റ്റ്. അദ്ദേഹത്തെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

തന്നെ വിന്‍സെന്റ് ബലാല്‍സംഗം ചെയ്തുവെന്നാണ് വീട്ടമ്മ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ആത്മഹത്യാ ശ്രമത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ശേഷമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എയ്ക്കെതിരേ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമുണ്ടെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിന്‍സെന്റ് ഈ വീട്ടമ്മയെ ഫോണില്‍ വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഎല്‍എയ്ക്കെതിരേ നിര്‍ണായക തെളിവാകും. 50ല്‍ താഴെ ഫോണ്‍വിളികളാണ് വീട്ടമ്മയുടെ നമ്പറില്‍ നിന്നു വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസം എംഎല്‍എയുടെ കോള്‍ പരാതിക്കാരി ബ്ലോക്ക് ചെയ്തിരുന്നു. എന്നിട്ടും വിന്‍സെന്റ് ഇവരെ വിളിച്ചിട്ടുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. തന്നെ വിന്‍സെന്റ് ശാരീരികമായി ചൂഷണം ചെയ്യുന്ന വിവരം അടുത്ത പള്ളിയിലെ വികാരിയെയും കന്യാസ്ത്രീയെയും തന്റെ സഹോദരനെയും പരാതിക്കാരി അറിയിച്ചിരുന്നു. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബാലരാമപുരത്ത് വിന്‍സെന്റിന്റെ ഓഫീസിന് അടുത്ത് പരാതിക്കാരിക്ക് കടയുണ്ട്. ഈ കടയുമായി ബന്ധപ്പെട്ട പരാതി നേരത്തേ എംഎല്‍എ ഇടപെട്ട് പരിഹരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പരാതിക്കാരിയുമായി എംഎല്‍എ സൗഹൃദത്തിലായത്. പിന്നീട് വിന്‍സെന്റ് പല തവണ പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും ശാരീരികമായി ചൂഷണത്തിനിരയാക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+