ഹിന്ദുത്വത്തെ ഐസിസിനോട് താരതമ്യപ്പെടുത്തി എംഎല്‍എ; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
കോട്ടയം : ഹിന്ദുത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുക്കൊണ്ട് വിടി ബല്‍റാം രംഗത്ത്. ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഐസിസും തമ്മിലുള്ളത് മാത്രമാണെന്ന് ഉപമിച്ചുകൊണ്ടാണ് വിടി ബല്‍റാം രംഗത്തെത്തിയത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍ എ വ്യക്തമാക്കിയത്. വിവാദമോ? എന്ത് വിവാദം എന്ന തലക്കെട്ടോടെയാണ് ബല്‍റാമിന്റെ പോസ്റ്റ്. എന്നാല്‍ ഈ പോസ്റ്റ് വിവാദമായതോടെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വി ടി.

ഹിന്ദുത്വം എന്നത്
ഹിന്ദുത്വം എന്നത് സംഘപരിവാര്‍ എന്ന അസ്സല്‍ ഫാസിസിറ്റ് സംഘടനയുടെ രാഷ്ട്രീയ പ്രത്യേയ ശാസ്ത്രത്തിന്റെ പോരാണെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

നിഷ്‌കളങ്ക വിശ്വാസം
ഇന്നാട്ടിലെ സാധാരണക്കാരായ ഹിന്ദുമത വിശ്വാസികളുടെ നിഷ്‌കളങ്ക വിശ്വാസങ്ങളും സാംസ്‌കാരിക പാരമ്പര്യമായി പുലബന്ധം പോലുമില്ലെന്ന് താന്‍ മാത്രമല്ല കാര്യ വിചാരമുള്ള എത്രയോ അധികം ആളുകള്‍ എത്രയോ കാലമായി പറഞ്ഞുവരികയാണെന്നും വിടി.

രാഷ്ട്രീയാശയത്തിന് രൂപം നല്‍കിയത്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ പ്രതിയയിരുന്ന ഹിന്ദുമഹാസഭ നേതാവ് വിഡി സവര്‍ക്കര്‍ ആണ് ഹിന്ദുത്വം എന്ന വാക്കിന് രാഷ്ട്രീയ ആശയത്തിന് രൂപം നല്‍കിയത്.

ഹിന്ദുമഹാസഭ പ്രവര്‍ത്തനം
ബ്രിട്ടീഷ് വൈസ്രോയിയുടെ കാലുപിടിച്ച് ലജ്ജാകരമായ മാപ്പപേക്ഷ എഴുതി നല്‍കിയാണ് ഈ ഭീരു ജയിലില്‍ നിന്ന് പുറത്തു കടന്നതും സ്വാതന്ത്യ സമരത്തില്‍ നിന്ന് പിന്‍വാങ്ങി ഹിന്ദുമഹാസഭാ പ്രവര്‍ത്തനങ്ങളിലേക്ക് ചുവട് മാറ്റിയതും.

യഥാര്‍ഥ ഭാരതീയന്‍
ബഹുസ്വരതകളോടും വൈവിധ്യങ്ങളോടും സഹിഷ്ണുത പുലര്‍ത്തുക മാത്രമല്ല അവയെ എല്ലാം ഉള്‍കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലമാനവികതയാണ് യഥാര്‍ഥ ഭാരതീയ പാരമ്പര്യമയും സംസ്‌കാരമായും നാം കാണേണ്ടതെന്നും മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും വിടി പറയുന്നു.

നവ നാസി ആശയം
ഇന്ത്യയിലെ ദളിതരേയും ന്യൂനപക്ഷങ്ങളേയും ശത്രുപക്ഷത്തു നിര്‍ത്തി ഉത്തരേന്ത്യന്‍ ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥകളിലൂന്നി, അക്രമോത്സുകമായ തീവ്രവര്‍ഗീയത വളര്‍ത്തുന്ന നവ നാസി ആശയമാണ് ഹിന്ദുത്വം.

ഐസിസിനോട് ഉപമിച്ചത്
അക്രോത്സുകമായ തീവ്രവര്‍ഗീയത വളര്‍ത്തുന്ന നവ നാസി ആശയമാണ് ഹിന്ദുത്വം എന്ന് വി ടി പറയുന്നു. ഇതിനെ താരതമ്യം ചെയ്യാന്‍ ഐസിസുമായിട്ട് തന്നെയാണെന്നും ബല്‍റാം പറയുന്നു.
|
വിടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിടി ബല്‍റാം ഫേസ്ബുക്കിലൂടെയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുത്വത്തെ ഐസിസിനോട് താരതമ്യം ചെയ്തായിരുന്നു വിമര്‍ശനം. വിവാദമോ?എന്ത് വിവാദം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.












Click it and Unblock the Notifications