കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎമാർ ഇനി പറന്നെത്തും! നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇനി വിമാനത്തിലും വരാം...

നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് 50000 രൂപ പ്രതിവർഷം വിമാനയാത്ര ആനൂകൂല്യവും നൽകും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനായി എംഎൽഎമാർക്ക് ഇനി വിമാനത്തിലും വരാം. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാനുള്ള ബില്ലിലാണ് എംഎൽഎമാർക്ക് വിമാനയാത്രയ്ക്കും ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

flight

നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് 50000 രൂപ പ്രതിവർഷം വിമാനയാത്ര ആനൂകൂല്യവും നൽകും. നേരത്തെ തയ്യാറാക്കിയ ബില്ലിൽ ഭേദഗതി വരുത്തിയാണ് വിമാനയാത്ര ആനുകൂല്യവും കൂട്ടിച്ചേർത്തത്.നിയമസഭ കമ്മിറ്റിയിൽ പങ്കെടുക്കാൻ മാത്രമായിരുന്നു എംഎൽഎമാർക്ക് നേരത്തെ വിമാനയാത്ര ആനുകൂല്യം അനുവദിച്ചിരുന്നത്.

കേരളത്തിലെ മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂടും; അമ്പതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമാകും!കേരളത്തിലെ മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂടും; അമ്പതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമാകും!

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിക്കാനുള്ള ബിൽ കഴിഞ്ഞയാഴ്ചയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ബിൽ പാസായതോടെ മന്ത്രിമാരുടെ ശമ്പളം 55102 രൂപയിൽ നിന്ന് 90000 രൂപയായും, എംഎൽഎമാരുടേത് 39500 രൂപയിൽ നിന്ന് 70000 രൂപയായും ഉയർന്നു. ഇതോടൊപ്പം മന്ത്രിമാരുടെ യാത്ര ബത്തയും വർദ്ധിപ്പിച്ചിട്ടുണ്ട്. മന്ത്രിമാർക്ക് ഒരു കിലോമീറ്ററിന് 15 രൂപയും എംഎൽഎമാർക്ക് 12 രൂപയുമാണ് പുതിയ യാത്രബത്ത. മന്ത്രിമാരുടെയും എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യവും വർദ്ധിപ്പിക്കാൻ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷവും, എംഎൽഎമാരുടേത് 87000 രൂപയുമാക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ശുപാർശ. എന്നാൽ മന്ത്രിസഭ ഇടപെട്ടാണ് ഇത്രയും തുക വർദ്ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

കോളേജ് വിദ്യാർത്ഥിനി വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ! സംഭവം പാലക്കാട്... കോളേജ് വിദ്യാർത്ഥിനി വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ! സംഭവം പാലക്കാട്...

ഗർഭിണിയായ വിദ്യാർത്ഥിനിയെ ഡാൻസ് കളിപ്പിച്ചു! പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് സത്യവാങ്മൂലം...ഗർഭിണിയായ വിദ്യാർത്ഥിനിയെ ഡാൻസ് കളിപ്പിച്ചു! പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് സത്യവാങ്മൂലം...

English summary
MLAs can use flight journey to attend assembly conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X