ഇതാണ് നമ്മള്‍ ജയ്പ്പിച്ചുവിട്ട ജനപ്രതിനിധകള്‍
തിരുവനന്തപുരം: 'പാവ'പ്പെട്ട ജനങ്ങളുടെ വോട്ട് കിട്ടുന്നതുവരെ മാത്രമെ നേതാക്കള്‍ക്ക് അവരുടെ ആവശ്യമുള്ളൂ. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ കണ്ടത്.
കഴിഞ്ഞ ബുധനാഴ്ച നിയമസഭാ എസ്റ്റിമേറ്റ് അംഗങ്ങളായ വിഡി സതീശനും കെ മുരളീധരനും എകെ ശശീന്ദ്രനും അഹമ്മദ് കബീറും സി മോയിന്‍ കുട്ടിയും പൂജപ്പുര സെന്‍ട്രന്‍ ജയില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ജയിലിലെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനും റിപ്പോര്‍ട്ട് തയ്യാറാക്കാനുമായിരുന്നു സന്ദര്‍ശനം.
സന്ദര്‍ശനം കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തേക്കിറങ്ങിയ എംഎല്‍മാരുടെ മുന്നിലേക്ക് സഹായം ചോദിച്ച് ഒരു വികലാംഗയായ സ്ത്രീ എത്തി. ജയില്‍ ശിക്ഷ അനുഭവിക്കുന്ന വികലാംഗനായ ഭര്‍ത്താവിനെ രക്ഷിക്കണം എന്നായിരുന്നു ആവശ്യം.
എഴുനേറ്റ് നില്‍ക്കാന്‍ പോലും ആവതില്ലാത്ത അവര്‍ മുന്നോട്ടായവെ നോതാക്കളുടെ മുന്നിലേക്ക് വീണു. എന്നാല്‍ വൃദ്ധയെ ഒന്ന് എഴുന്നേല്‍ക്കാന്‍ സഹായിക്കാന്‍ പോയിട്ട് എന്താണ് കാര്യം എന്ന് ചോദിക്കാന്‍ പോലും എംഎല്‍മാര്‍ തയ്യാറായില്ല. ആ ദൃശ്യങ്ങളിലേക്ക്.

ഞാനാണ്
എംഎല്‍എമാരെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാന്‍ എത്തിയ വൃദ്ധയായ സ്ത്രീ

എംഎല്‍എമാര്‍ എത്തിയപ്പോള്‍
ജയില്‍ സന്ദര്‍ശനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എംഎല്‍എമാര്‍ക്ക് മുന്നില്‍ വീണുകിടക്കുന്ന സ്ത്രീ

ഇത് ജനപ്രതിനിധി
വിണുകിടക്കുന്ന വൃദ്ധയെ നോക്കിനിന്നതിന് ശേഷം നടന്നു പോകുന്ന ജനപ്രതിനിധികള്‍

വെള്ള ഷര്‍ട്ടില്‍ ചെളി പുരണ്ടാലോ
വീണിടത്തു നിന്ന് വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് വൃദ്ധ എഴുനേറ്റപ്പോള്‍

വാ നമുക്ക് പോകാം
വിദ്ധയെ അവഗണിച്ച് ആവശ്യം പോലും ചോദിക്കാതെ എംഎല്‍എമാര്‍ നടന്നു

വന്നകാര്യം മാത്രം
ജയിലിലെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനും റിപ്പോര്‍ട്ട് തയ്യാറാക്കാനുമായിരുന്നു സന്ദര്‍ശനം, അപ്പോള്‍ പിന്ന അതല്ലെ നോക്കാന്‍ പറ്റൂ എന്നാവും












Click it and Unblock the Notifications