Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് കെ മാണിയെ കളിയാക്കിയവര്‍ ഐഷ പോറ്റിയെ കാണുന്നില്ലേ?

അവാര്‍ഡ് കിട്ടിയ ഒരു ലക്ഷം രൂപ കൊണ്ട് ഗംഭീര ബംഗ്ലാവ് പണിയുന്നത് സ്വപ്‌നം കണ്ട ടെയ്‌ലര്‍ അംബാജക്ഷനെ ഓര്‍മയില്ലേ. മമ്മൂട്ടി ചിത്രമായ അഴകിയ രാവണനിലെ നോവലിസ്റ്റ് എന്‍ ടി അംബുജാക്ഷനെ. 1 ലക്ഷം രൂപയ്ക്ക് ബംഗ്ലാവ് പണിയാന്‍ പറ്റില്ല എന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ ഒരു ലക്ഷത്തിന് പകരം നാലര ലക്ഷം രൂപയുണ്ടെങ്കില്‍ ഒരു അടുക്കള കെട്ടാനെങ്കിലും പറ്റില്ലേ.

സി പി എം നേതാവും എം എല്‍ എയുമായ ഐഷ പോറ്റിയുടെ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് കെട്ടിയ കിച്ചന്‍ ബ്ലോക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മുമ്പ് ജോസ് കെ മാണി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ബസ് ബേ സോഷ്യല്‍ മീഡിയയില്‍ പൊളിച്ചടുക്കിയവരൊക്കെ ബോധപൂര്‍വ്വം മൗനത്തിലാണ് എന്ന ആരോപണം കൂടി ഉയരുന്നുണ്ട് കേട്ടോ.

ഇത് സത്യമാണോ

ഇത് സത്യമാണോ

ഐഷ പോറ്റി എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കുളക്കട ഗവ ഹൈസ്‌കൂള്‍ കിച്ചന്‍ ബ്ലോക്കിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇതിനാണോ നാലര ലക്ഷം

ഇതിനാണോ നാലര ലക്ഷം

നാലര ലക്ഷം ചെലവ് എന്നും കിച്ചന്‍ ബ്ലോക്കിന് മുന്നില്‍ എഴുതിവെച്ചിട്ടുണ്ട്. ഇതിന്റെ പകുതി പോലും ചെലവായിട്ടില്ല എന്ന് കെട്ടിടം കണ്ടാലറിയാം. എങ്കില്‍ ബാക്കി പണം എവിടെപ്പോയി.

ജോസ് കെ മാണിയുടെ ബസ് ഷെല്‍ട്ടര്‍

ജോസ് കെ മാണിയുടെ ബസ് ഷെല്‍ട്ടര്‍

ജോസ് കെ മാണിയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പത്ത് ലക്ഷത്തിന്റെ വെയ്റ്റിങ് ഷെഡ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

കണക്ക് ഇങ്ങനെ

കണക്ക് ഇങ്ങനെ

കമ്പി വാങ്ങാന്‍ പുനെയില്‍ പോയി, കമ്പി കിട്ടിയില്ല ചെലവ് ഒരു ലക്ഷം.. നേതാക്കള്‍ക്ക് കണക്ക് ഉണ്ടാക്കാനാണോ വിഷമം.

എല്ലാവരും കണക്കാണോ

എല്ലാവരും കണക്കാണോ

ഇതിപ്പോള്‍ ഇന്ന പാര്‍ട്ടി എന്നൊന്നും ഇല്ലല്ലോ എല്ലാവരും കണക്കാണല്ലോ എന്നാണ് സഹികെട്ട ജനങ്ങള്‍ പറയുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+