കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം അക്ബറിന് ജാമ്യമില്ല; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പോലീസ്, മറ്റൊരു കേസ് കൂടി

മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്ന കേസിലാണ് എംഎം അക്ബര്‍ അറസ്റ്റിലായത്. അദ്ദേഹത്തെ ഏഴാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ഇസ്ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായ എംഎം അക്ബറിന്റെ ജാമ്യാപേക്ഷ തള്ളി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം അക്ബറിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ പഠിപ്പിച്ചുവെന്നാണ് കേസ്. ഇത് നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അക്ബറിന് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അതിനിടെ മറ്റൊരു കേസ് കൂടി അക്ബറിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ കേസില്‍ തൃശൂര്‍ ജില്ലയിലെ കോടതി അക്ബറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എംഎം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അക്ബറിനെതിരായ പോലീസ് നടപടികള്‍ ശക്തിപ്പെടുന്നുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍...

ജാമ്യം നല്‍കാനാകില്ല

ജാമ്യം നല്‍കാനാകില്ല

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എംഎം അക്ബര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇതിനെ പോലീസ് എതിര്‍ത്തു. തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

സമൂഹത്തെ ബാധിക്കുന്നത്

സമൂഹത്തെ ബാധിക്കുന്നത്

സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കേസ് നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അക്ബറിന്റെ നിലപാടുകള്‍ കോടതി തള്ളി.

ബോധപൂര്‍വമല്ല

ബോധപൂര്‍വമല്ല

ബോധപൂര്‍വം കുറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് അക്ബര്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. വിശദമായ അന്വേഷണം നടത്തണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

രാജ്യാന്തര ബന്ധം

രാജ്യാന്തര ബന്ധം

അക്ബറിന്റെ രാജ്യാന്തര ബന്ധം സംബന്ധിച്ച് അന്വേഷിക്കണം. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ ഇക്കാര്യത്തില്‍ തടസം നേരിടും. അതുകൊണ്ടുതന്നെ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

വേട്ടയാടാന്‍ ശ്രമം

വേട്ടയാടാന്‍ ശ്രമം

153-എ വകുപ്പ് ചുമത്തിയത് ബോധപൂര്‍വമാണെന്ന് അക്ബറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പാഠപുസ്തകത്തിന്റെ പ്രസാദര്‍ക്കെതിരേയല്ല, പകരം പീസ് ഫൗണ്ടേഷന്‍ അധ്യക്ഷനായ അക്ബറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. അക്ബറിനെ വേട്ടയാടാന്‍ ലക്ഷ്യമിട്ടാണ് കേസ്. പാഠഭാഗങ്ങള്‍ ഇതിന് വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു.

തൃശൂരില്‍ മറ്റൊരു കേസില്‍ റിമാന്റ്

തൃശൂരില്‍ മറ്റൊരു കേസില്‍ റിമാന്റ്

അതേസമയം, തൃശൂര്‍ മതിലകം കാട്ടൂര്‍ പോലീസ് സ്‌റ്റേഷനിലും അക്ബറിനെതിരേ പരാതി ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി അക്ബറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതുകൊണ്ടുതന്നെ എറണാകുളം കോടതി ജാമ്യം അനുവദിച്ചാലും അക്ബറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

അതേസമയം, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. താന്‍ അറിഞ്ഞുകൊണ്ട് കുറ്റം ചെയ്തിട്ടില്ലെന്നാണ് അക്ബര്‍ ബോധിപ്പിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി പിന്നീട് വിധി പറയും.

ഏഴാം പ്രതി

ഏഴാം പ്രതി

മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്ന കേസിലാണ് എംഎം അക്ബര്‍ അറസ്റ്റിലായത്. അദ്ദേഹത്തെ ഏഴാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരാതിക്കാരനായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അക്ബറിന്റെ അറസ്റ്റിനെതിരേ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

അറസ്റ്റ് ഇങ്ങനെ

അറസ്റ്റ് ഇങ്ങനെ

കഴിഞ്ഞമാസം ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നാണ് ദോഹയിലേക്കുള്ള യാത്രക്കിടെ അക്ബറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കേരളത്തിന് കൈമാറിയത്. അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്തു. അഞ്ചുദിവസം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

വിവാദ ഭാഗം

വിവാദ ഭാഗം

നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായാല്‍ എന്തു ഉപദേശമാണ് നിങ്ങള്‍ നല്‍കുക എന്ന ചോദ്യമാണ് വിവാദമായത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസരാണ് പരാതിക്കാരന്‍. പീസ് സ്‌കൂളിലെ രണ്ടാംക്ലാസിലുള്ള പാഠ പുസ്തകത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഭാഗങ്ങള്‍ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അക്ബറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു.

അക്ബറിന്റെ നിലപാട്

അക്ബറിന്റെ നിലപാട്

വിവാദ ഭാഗം താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് അക്ബര്‍ പോലീസിന് നല്‍കിയ മൊഴി. പാഠപുസ്തകം തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത് താന്‍ തന്നെയാണ്. വിവാദ ഭാഗം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അക്ബര്‍ പറഞ്ഞു. അതേസമയം, അക്ബറിന്റെ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും പുലര്‍ത്തുന്നത് എന്നാണ് മുസ്ലിം സംഘടനാ നേതാക്കളുടെ ആരോപണം.

 ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു

ത്രിപുര കത്തുന്നു!! 2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു, വിചിത്ര വാദവുമായി ഗവര്‍ണര്‍ത്രിപുര കത്തുന്നു!! 2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു, വിചിത്ര വാദവുമായി ഗവര്‍ണര്‍

ജാസിമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ബന്ധുവിനെ സംശയം!! തലയ്ക്കും വാരിയെല്ലിനും പരിക്ക്ജാസിമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ബന്ധുവിനെ സംശയം!! തലയ്ക്കും വാരിയെല്ലിനും പരിക്ക്

English summary
MM Akbar arrest: Police oppose, court rejects bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X