Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജയരാജന്റെ സമാധാന ചര്‍ച്ചയേക്കാള്‍ പ്രഹസനം വേറെയില്ല: എംഎം ഹസ്സന്‍

കോഴിക്കോട്: കണ്ണൂരില്‍ ക്രിമിനലുകള്‍ക്ക് ചെല്ലുംചെലവും കൊടുത്ത് വളര്‍ത്തുന്ന പി ജയരാജന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ പ്രഹസനമായി വേറൊന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് എംഎം ഹസ്സന്‍. കോണ്‍ഗ്രസ് സമാധാന യോഗം ബഹിഷ്‌കരിച്ചെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം തള്ളിക്കളയും. കൊല നടത്തി സാധാരണ പോലെ രക്ഷപ്പെടാമെന്നാണ് സി പി എം നേതൃത്വത്തിന്റെ മനസ്സിലിരിപ്പെങ്കില്‍ ഷുഹൈബിന്റെ ചോരയ്ക്ക് മറുപടി പറയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്രമിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'അറുകൊല നിര്‍ത്തൂ, മാര്‍ക്‌സിസ്റ്റുകളേ' മുദ്രാവാക്യമുയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സന്‍. ഷുഹൈബിനെ വധിച്ചത് പ്രകോപനം ഒന്നുമില്ലാതെയാണ്. അരുംകൊല നടത്തിയവരെല്ലാം ആഭ്യന്തര മന്ത്രി പിണറായി വിജയനുമായും സി പി എം നേതാക്കളുമായും അടുത്ത ബന്ധമുള്ളവരാണ്. ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ് കോണ്‍ഗ്രസ് പൊതുജനത്തിന് മുമ്പില്‍ ആരായുന്നത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് കക്ഷിയെപ്പോലെ കേരളത്തില്‍ ഫാസിസ്റ്റ് പാര്‍ട്ടിയായി സി പി എം അധ:പതിക്കുകയാണ്. ഈ കൊലവിളി രാഷ്ട്രീയം അധികകാലം തുടരാന്‍ ആവില്ലെന്ന് സി പി എം തിരിച്ചറിയണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു. സി പി എം അക്രമ രാഷ്ട്രീയം നിര്‍ത്തിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ വരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം കെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. കണ്ണൂരിനേക്കാള്‍ ശക്തമായ പാര്‍ട്ടി ഗ്രാമങ്ങളുണ്ടായിരുന്ന ബംഗാളില്‍ ഇന്ന് സി പി എം എവിടെ എത്തി നില്‍ക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം. സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തെ തിരുത്താന്‍ തയ്യാറാവണമെന്ന് എം പി ആവശ്യപ്പെട്ടു.

shuhaib

ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് അധ്യക്ഷത വഹിച്ച ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് വ്യക്തമാക്കി. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ.കെ ജയന്ത്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, മുന്‍ ഡി സി സി പ്രസിഡന്റുമാരായ അഡ്വ. പി ശങ്കരന്‍, കെ സി അബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ആദം മുല്‍സി, കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. പി എം നിയാസ്, കെ രാമചന്ദ്രന്‍, കെ ടി ജയിംസ്, കെ പി ബാബു, മോയന്‍ കൊളക്കാടന്‍ സംസാരിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ഹബീബ് തമ്പി സ്വാഗതം പറഞ്ഞു.

ഡി സി സി ഭാരവാഹികളായ അന്നമ്മ മാത്യു, പി എം അബ്ദുറഹ്മാന്‍, ചോലക്കല്‍ രാജേന്ദ്രന്‍, ടി കെ രാജേന്ദ്രന്‍, ദിനേശ് പെരുമണ്ണ, രാജേഷ് കീഴരിയൂര്‍, എസ് കെ അബൂബക്കര്‍, പി പി നൗഷീര്‍, ജയ്‌സല്‍ അത്തോളി, വി ടി നിഹാല്‍ തുടങ്ങിയവര്‍ ഡി സി സിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് നേതൃത്വം നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+