Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യൽ മീഡിയയെ പുകഴ്ത്തി എംഎം ഹസൻ; നവമാധ്യമങ്ങൾ കൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടെന്ന് മനസിലായി

സമൂഹമാധ്യമങ്ങൾ കൊണ്ട് ഇങ്ങനേയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസിലായതെന്നും എംഎം ഹസൻ പറഞ്ഞു.

തിരുവനന്തപുരം: രണ്ടു വർഷത്തോളമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുന്ന ശ്രീജിത്തിനെ കാണാൻ കുറ്റബോധത്തോടെയാണ് രാഷ്ട്രീയ നേതാക്കൾ എത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. സമൂഹമാധ്യമങ്ങൾ കൊണ്ട് ഇങ്ങനേയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസിലായതെന്നും എംഎം ഹസൻ പറഞ്ഞു. ശ്രീജിത്തിനെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

sreejith

അതേ സമയം ശ്രീജിത്തിന്റെ ഒറ്റയാൾ പോരാട്ടത്തിന് ഫലം കണ്ടുവെന്നുവേണം കരുതാൻ. ശ്രീജിത്തിനെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ ചർച്ചയ്ക്ക് വിളിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയ്ക്കാണ് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.

സഹോദരൻ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം നടത്തിയിരുന്നത്. അതേസമയം കേസ് ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ സിബിഐ അറിയിച്ചിരുന്നു. ശ്രീജിത്തിന്റെ സമരം സോഷ്യൽ മീഡിയ കൂട്ടായ്മ ഏറ്റെടുത്തതോടെ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.കൂടാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ കേന്ദ്രം സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സിബിഐ അന്വേഷണം തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+