പിള്ളയെ പുറത്താക്കിയാല്‍ കേരളത്തിന് അണ്ണാഹസാരയെ ലഭിക്കുമെന്ന് ഹസ്സന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍ രംഗത്ത്. യുഡിഎഫില്‍ നിന്ന് പുറത്തുപോകുന്നതില്‍ സന്തോഷമെന്ന് പറയുന്ന ബാലകൃഷ്ണപിള്ളയെ പുറത്തുപോകാന്‍ അനുവദിക്കണമെന്ന് ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് രക്ഷപ്പെടാന്‍ പിള്ളയെ അനുവദിക്കണം. അതുവഴി കേരളത്തിന് ഒരു അണ്ണാ ഹസാരയെ കിട്ടുമെന്ന് പരിഹസിക്കുകയാണ് ഹസ്സന്‍ ചെയ്തത്.
പിള്ള പുറത്തുപോയാല്‍ അഴിമതിക്കെതിരെ പോരാടുന്ന ഒരു അണ്ണാ ഹസാരയെയാണ് കേരളത്തിന് കിട്ടാന്‍ പോകുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബാലകൃഷ്ണപിള്ള മുന്നണി വിട്ട് പുറത്തു പോകുകയാണെങ്കില്‍ കൂടുതല്‍ ശക്തനാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അഴിമതിക്കെതിരെ ഒറ്റയ്‌ക്കോ ആളെ കൂട്ടിയോ പോരാട്ടം ശക്തമാക്കുമെന്നാണ് പിള്ള പറഞ്ഞത്.

കോണ്‍ഗ്രസിന് പുറത്തു പോയാല്‍ അഴിമതിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും പിള്ള പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഹസ്സന്‍ രംഗത്തു വന്നത്. ഞാന്‍ യുഡിഎഫില്‍ വൈകാരിക ബന്ധത്തിലാണെന്ന് പിള്ള തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് അദ്ദേഹത്തെ പിടിച്ചു വയ്ക്കുന്നത്.
പിസി ജോര്‍ജ്ജ് പാര്‍ട്ടിക്ക് വിധേയനായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു. തെറ്റ് പറ്റിയെന്നു പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും എംഎം ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications