ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പോകരുത്,വീട്ടിലിരിക്കണമെന്ന് ഹസന്!നേതാവിനെ പൊരിച്ച് പെണ്‍കുട്ടി
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയേറ്റെടുത്തത്.
തിരുവനന്തപുരം: കെപിസിസിയുടെ താത്ക്കാലിക പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ എംഎം ഹസന് വിവാദത്തില്‍. ആര്‍ത്തവം അശുദ്ധമാണെന്ന് പറഞ്ഞതാണ് ഹസനെ വിവാദത്തിലാക്കിയത്. തിരുവനന്തപുരത്ത് യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാദ്ധ്യമ ക്യാമ്പില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയേറ്റെടുത്തത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിഎം സുധീരന് രാജിവെച്ച ഒഴിവിലാണ് എഐസിസി എംഎം ഹസനെ താത്കാലിക പ്രസിഡന്റായി നിയമിച്ചത്. ഹസനെ ചുമതലയേല്‍പ്പിച്ചതില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ചുമതലയേറ്റെടുത്ത് രണ്ടാം ദിവസമാണ് ഹസന് പുതിയ വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

യുവ മാധ്യമ ക്യാമ്പില്‍...
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ ക്യാമ്പില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് ഹസന് ആര്‍ത്തവത്തെ സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ഹസന്റെ പരാമര്‍ശത്തെ ക്യാമ്പില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ ഹസന് പരുങ്ങുകയും ചെയ്തു.

യുവതിയുടെ മറുചോദ്യം...
അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്നാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന് യുവ മാധ്യമ ക്യാമ്പില്‍ പറഞ്ഞത്. എന്നാല്‍ ഹസന് ഇതുപറഞ്ഞതോടെ ക്യാമ്പില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ഹസനോട് പരസ്യമായി കയര്‍ത്തു.

ഹസന് പരുങ്ങി...
അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകരുതെന്ന് പറഞ്ഞ ഹസനോട്, എന്ത് അശുദ്ധിയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്നാണ് ക്യാമ്പില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ചോദിച്ചത്. ചോദ്യം കേട്ട ഹസന് ആദ്യം പരുങ്ങിയെങ്കിലും പിന്നീട് സംസാരം തുടര്‍ന്നു.

ക്ഷേത്രങ്ങളില്‍ പോകരുത്...
പെണ്‍കുട്ടിയുടെ ചോദ്യത്തിന് ശേഷവും, അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ കഴിയുന്നതാണ് നല്ലതെന്നും ഹസന് പറഞ്ഞു. അശുദ്ധി ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്ന മുന്നിലപാടിലും ഹസന് ഉറച്ചുനിന്നു.

തിരുത്താതെ ഹസന്...
രക്തത്തിനാണ് അശുദ്ധിയെങ്കില്‍ അതേ രക്തമാണ് താങ്കളുടെ ശരീരത്തിലുള്ളതെന്നും ചോദ്യം ചോദിച്ച പെണ്‍കുട്ടി വാദിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വാദത്തിന് ശേഷവും ഹസന് തന്റെ നിലപാട് തിരുത്താന്‍ തയ്യാറായില്ല.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications