കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിൻസെന്റിനെ പുറത്താക്കിയത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും കൂടിയാലോചിച്ച്? കെപിസിസിയിൽ പൊട്ടിത്തറി!!

  • By വേണിക അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: വിന്‍സെന്റിനെതിരായി പാര്‍ട്ടി നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി കെപിസിസി ഭാരവാഹിയോഗത്തില്‍ നിന്നും വിട്ടുനിന്നു. അതേസമയം എംഎല്‍എ വിന്‍സെന്റിനെ രാഷ്ട്രീയമായി സംരക്ഷിക്കാന്‍ കെപിസിസി തീരുമാനംവിന്‍സെന്റിനെ തെരഞ്ഞെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയ കെപിസിസി പ്രസിഡന്റിന്റെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരസ്യമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായും കൂടിയാലോചിച്ചാണ് എംഎല്‍എ വിന്‌സെന്റിനെതിരായി നടപടിയെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ യോഗത്തില്‍ വിശദീകരിച്ചു. രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചചെയ്യാതെ വിന്‍സെന്റിനെ പദവികളില്‍ നിന്നും നീക്കിയ നടപടിക്കെതിരെ കെ മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

കെപിസിസി പ്രസിഡന്റ്

കെപിസിസി പ്രസിഡന്റ്

കെപിസിസി പ്രസിഡന്റിന്റെ തീരുമാനമായതിനാല്‍ മാത്രമാണ് അംഗീകരിക്കുന്നതെന്നായിരുന്നു മുരളീധരൻ പറഞ്ഞത്.

ഉമ്മൻചാണ്ടി വിട്ടു നിന്നു

ഉമ്മൻചാണ്ടി വിട്ടു നിന്നു

വിന്‍സെന്റിനെതിരായി പാര്‍ട്ടി നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി ഭാരവാഹിയോഗത്തില്‍ നിന്നും വിട്ടുനിന്നു.

സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ

സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ

അതേസമയം എം വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും ആസൂത്രിതമാണെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.

പോലീസ് മാധ്യമങ്ങൾക്ക് വാർത്ത നൽകി

പോലീസ് മാധ്യമങ്ങൾക്ക് വാർത്ത നൽകി

വിന്‍സെന്റിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് പോലീസ് തന്നെയാണ്.

വിഐപി മുറി

വിഐപി മുറി

അറസ്റ്റ് ചെയ്യുന്നതിന് മുന്‍പായി തന്നെ ജയിലില്‍ നാല് ദിവസം മുമ്പോ വിഐപി മുറി ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഹസന്‍ പറഞ്ഞു.

നിയമം പിണറായിയുടെ വഴിക്ക്

നിയമം പിണറായിയുടെ വഴിക്ക്

നിയമം നിയമത്തിന്റെ വഴിയെ പോകണം. എന്നാല്‍ നിയമം ഇപ്പോള്‍ പോകുന്നത് പിണറായിയുടെ വഴിയാണ്. സിപിഎമ്മിന്റെ തിരുവന്തപുരം ജില്ലാ നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് എംഎല്‍എയ്‌ക്കെതിരെ ഇല്ലാത്ത ആരോപണം ഉയര്‍ത്തിയത്.

അവിശ്വസനീയം...

അവിശ്വസനീയം...

വിന്‍സെന്റിനെതിരെയുള്ള സ്ത്രീയുടെ ആരോപണം അവിശ്വസനീയവും അടിസ്ഥാനപരവുമാണ്. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടിയുടെ ഒദ്യോഗികസ്ഥാനങ്ങളില്‍ നിന്നും മാറ്റിയതെന്നും ഇടത് എംഎല്‍എമാര്‍ക്കെതിരെ സത്രീ പീഡന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊന്നും പ്രതിഷേധമാര്‍ച്ച് നടത്താത്തവര്‍ ഇപ്പോള്‍ മാര്‍ച്ച് നടത്തുന്നത് ആസൂത്രിതമാണെന്നും എംഎം ഹസന്‍ പറഞ്ഞു.

English summary
MM Hassan explains action against M Vincent in KPCC meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X