സോളാറിന്റെ നേട്ടം സിപിഎമ്മിനല്ല; അത് ഹസന് , കെപിസിസി പ്രസിഡന്റാകാന്‍ എതിരാളി ഇല്ല?
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം അനുഗ്രഹമായിരിക്കുന്നത് കെപിസിസി പ്രസിഡന്റ് എംഎം ഹസനാണ്. വിഎം സുധീരന്‍ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞപ്പോഴാണ് താത്കാലികമായി കെപിസിസി പ്രസിഡന്റായി ഹസനെ തിരഞ്ഞെടുത്തത്.
സോളാര്‍ കേസില്‍ പല നേതാക്കള്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ ഹസനെ അധ്യക്ഷനാക്കിയേക്കുമെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹസനു പുറമെ ബെന്നി ബെഹനാനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ സോളാര്‍ കേസില്‍ തെളിവ് നശിപ്പിച്ചതിന് ബെന്നി ബെഹനാനെതിരെയും കേസുണ്ട്. ഈ സാഹചര്യത്തില്‍ ബെന്നി ബെഹനാനും സാധ്യത മങ്ങി.

കെ മുരളീധരന്‍, കെവി തോമസ്, വിഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സുധാകരന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്്. ഇവരെ പരിഗണിക്കുമ്പോള്‍ സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങള്‍ ഒത്തുവരില്ല. ഇത് ഇവരുടെ സാധ്യതകള്‍ കുറച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഹസന് തന്നെയാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications