കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണിക്ക് 'പണി' കിട്ടും; കയ്യേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല

  • By Akshay
Google Oneindia Malayalam News

മൂന്നാര്‍: വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കോണ്‍ഗ്രസ് എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികമായി ഉയര്‍ന്നുവരുന്ന അപശബ്ദങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി കാര്യമായി എടുക്കുന്നില്ലെന്നും കയ്യേറ്റക്കാര്‍ക്ക് എതിരെയുള്ള പാര്‍ട്ടി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഹസന്‍ പറഞ്ഞു.

കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്തമായ നിലപാടെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് എകെ മണിയോട് വിശദീകരണം തേടുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. അനധികൃതമായ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നതാണ് പാര്‍ട്ടി നിലപാട്. കയ്യേറ്റക്കാരേയും കുടിയേറ്റക്കാരേയും രണ്ടായി കാണണം. മൂന്നാറില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന സേവ് മൂന്നാര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയതാണ് കെപിസിസി അധ്യക്ഷന്‍.

MM Hassan

കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുടെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. കൈയ്യേറ്റം പുറത്തു കൊണ്ടു വരുന്ന മാധ്യമങ്ങള്‍ക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാറില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് ജനകീയ സമിതിയുടെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് എകെ മണിയോട് വിശദീകരണം തേടുമെന്നാണ് ഹസന്‍ അറിയിച്ചത്.

English summary
MM Hassan on congress atand on Munnar encroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X