Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ പരനാറി എന്നു വിളിച്ചതില്‍ എംഎം ഹസ്സന് വേദനയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎം നേതാവ് എംവി ജയരാജന്‍ പരനാറി എന്നു വിളിച്ചതില്‍ കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസ്സന് ഒട്ടും വിഷമമില്ല. കാരണം മറ്റൊന്നുമല്ല, വിളിച്ചത് എംവി ജയരാജന്‍ ആയതുകൊണ്ടു മാത്രമാണ്. ജയരാജന്‍മാരുടെ വിളി കണക്കിലെടുക്കേണ്ടതില്ലെന്നാണ് ഇക്കാര്യത്തില്‍ ഹസ്സന്റെ വിശദീകരണം.

ജയരാജനില്‍ നിന്നും ഇതില്‍ കൂടുതലൊന്നും എംഎം ഹസ്സന്‍ പ്രതീക്ഷിക്കുന്നില്ലത്രെ. മൂന്നു ജയരാജന്മാരാണ് കണ്ണൂരിലുള്ളതെന്ന് ഹസ്സന്‍ പറയുന്നു. അവരെ ഇങ്ങനെയാണ് ഹസ്സന്‍ വിശേഷിപ്പിക്കുന്നത്. വെട്ടുകൊണ്ടു ജയരാജന്‍, വെറിപൂണ്ട ജയരാജന്‍, വെടികൊണ്ടികൊണ്ട ജയരാജന്‍. വെറിപൂണ്ട ജയരാജനാണ് മുഖ്യമന്ത്രിയെ പരനാറിയെന്ന് വിളിച്ചത്.

mm-hassan


ജയരാജനെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്ന് വിഎം സുധീരന്‍ പറഞ്ഞതിനും ഹസ്സന് മറുപടിയുണ്ട്. ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആ പിണറായി വിജയനാണോ ജയരാജനെതിരെ നടപടി എടുക്കേണ്ടതെന്ന് ഹസ്സന്‍ ചോദിക്കുന്നു.

കഴിഞ്ഞദിവസമാണ് എംവി ജയരാജന്‍ മുഖ്യമന്ത്രിയെ പരനാറിയെന്നു വിളിച്ചത്. ഇതുപോലെ ഒരു പരനാറി കേരളം ഭരിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ പ്രസംഗം. സംഭവം വിവാദമായതോടെ ജയരാജന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എന്‍ കെ പ്രേമചന്ദ്രനെ പറനാറിയെന്ന് പിണറായി വിജയന്‍ വിളിച്ചതും ഏറെ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+