കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസില്‍ എംഎം ഹസന്റെ ഏറ്റുപറച്ചില്‍; കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചാമുഖം തുറന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് എം.എം ഹസന്റെ തുറന്നുപറച്ചില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് ലീഡര്‍ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചതില്‍ കുറ്റബോധമുണ്ടെന്നായിരുന്നു ഹസന്റെ ഏറ്റുപറച്ചില്‍. കെ കരുണാകരന്‍ ഏഴാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി സി സിയില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീമേനി കൊല: ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ ശേഖരിച്ചു; മുഖംമൂടി വാങ്ങിയത് രണ്ട് പേര്‍
ലീഡറുടെ ശൈലിമാറ്റം ആവശ്യപ്പെട്ടു കൊണ്ടാണ് കെ കരുണാകരനെതിരെയുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. അത് നടക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്ന ആവശ്യം ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ലീഡറോട് കാണിച്ചത് കടുത്ത അനീതിയായിരുന്നു. അതില്‍ താന്‍ അതീവ ദു:ഖിതനാണ്. മുഖ്യമന്ത്രി സ്ഥാനത്ത് കാലവാധി പൂര്‍ത്തികരിക്കാന്‍ കരുണാകരന് അവസരം കൊടുക്കേണ്ടതായിരുന്നു. ലീഡറെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ പ്രചരണം നടക്കുമ്പോള്‍ ഒരു കാരണവശാലും ലീഡറെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ കെ ആന്റണി. എന്നാല്‍, ലീഡറെ രാജിയിലേക്ക് നയിച്ചത് എ കെ ആന്റണിയാണന്ന് മാധ്യമങ്ങള്‍ വരെ വാര്‍ത്തനല്‍കിയ ഘട്ടത്തിലും അദ്ദേഹം മൗനം പാലിച്ചു.

mmhasan

മുമ്പ് പിടി ചാക്കോയെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയപ്പോഴാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്. അതേപോലെ കരുണകരനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് അത് ദോഷകരമാകുമെന്ന് ആന്റണി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ അതു സത്യമായി. ലീഡറെ പുറത്താക്കിയതിന് കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും ഹസ്സന്‍ പറഞ്ഞു. അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ ആജ്ഞയെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് എ കെ ആന്റണി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. പിന്നീട് മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും ഹസ്സന്‍ പറഞ്ഞു.

ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷകരമായ ഘട്ടത്തിലും തിരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങളില്ലാതെ വിജയം കൈവരിക്കാന്‍ പാര്‍ട്ടിയെ നയിച്ച നേതാക്കളായിരുന്നു കെ കരുണാകരനും എ കെ ആന്റണിയും. ഗ്രൂപ്പിസത്തിനതീതമായി പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകണമെന്നതില്‍ മികച്ച മാതൃക നല്‍കിയ നേതാക്കളായിരുന്നു ഇരുവരും. താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലീഡര്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയപ്പോഴും ഒരു നീരസവും കാണിച്ചിരുന്നില്ലെന്നും അദ്ദേഹം അനുസ്മരിച്ചു. ഡി സി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് അദ്ധ്യക്ഷനായിരുന്നു.

English summary
MM Hassan's confession on Spam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X