• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടി

Google Oneindia Malayalam News

കോഴിക്കോട്: ഭാരത് ജോഡോ യാത്രയുടെ കേരള പര്യടന സമാപനത്തിന് മുമ്പ് ചിരിപൊട്ടിച്ച് രാഹുല്‍ ഗാന്ധി. കേരളത്തിലെ സീനിയര്‍-യുവ നേതാക്കളുമായി നടത്തിയ ലഘു സംഭാഷണത്തിന്റെ വീഡിയോ രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രമേശ് ചെന്നിത്തല, എംഎം ഹസന്‍, കെസി വേണുഗോപാല്‍, ടി സിദ്ദിഖ്, പിസി വിഷ്ണുനാഥ് പോലുള്ള പ്രമുഖ നേതാക്കളെല്ലാം വീഡിയോയില്‍ ഉണ്ട്.

തമാശകള്‍ നിറഞ്ഞ സംഭാഷണമായിരുന്നു ഇതില്‍ നടന്നത്. രാഹുലിന്റെ കൗണ്ടറുകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന നേതാക്കളെയും ഇതില്‍ കാണാന്‍ സാധിക്കും. എല്ലാ നേതാക്കള്‍ ഭാരത് ജോഡോ യാത്രയിലെ തങ്ങളുടെ അനുഭവങ്ങളാണ് പറഞ്ഞത്. വിശദമായ വിവരങ്ങളിലേക്ക്.....

1

photo credit: rahul gandhi fb page

രാഹുല്‍ തന്നെയാണ് സംഭാഷണത്തില്‍ നിറഞ്ഞുനിന്നത്. യാത്രയ്ക്ക് വേണ്ടി നാല് മണിക്ക് എഴുന്നേല്‍ക്കുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞത്. ഉടന്‍ തന്നെ കൗണ്ടറും വന്നു, വൈകീട്ടാണോയെന്നായിരുന്നു രാഹുലിന്റെ ട്രോളില്‍ കലര്‍ന്ന മറുപടി. രമേശ് ചെന്നിത്തല അതിരാവിലെ എഴുന്നേല്‍ക്കാറുണ്ടെന്ന് രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇത് സമ്മതിച്ച ചെന്നിത്തല, തന്നെ ആരും വിളിച്ചുണര്‍ത്തുന്നതല്ലെന്ന് അവകാശപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു നാല് മണിക്ക് താന്‍ എഴുന്നേക്കുമെന്ന് പറഞ്ഞത്. ഉടന്‍ തന്നെ രാഹുലിന്റെ ചിരി പൊട്ടിച്ച മറുപടിയും വന്നു.

2

photo credit: rahul gandhi fb page

ഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടുംഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടും

തന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ചും രാഹുല്‍ തുറന്ന് പറഞ്ഞു. വേണുഗോപാലിന് ഇക്കാര്യം അറിയാമെന്ന് രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ജോഡോ യാത്രയ്ക്കിടയില്‍ മുട്ടുവേദനയും തന്നെ അലട്ടിയപ്പോള്‍ താന്‍ ചിന്തിച്ചത് ബുദ്ധിമുട്ടുകളെ കുറിച്ചാണ്. എന്നാല്‍ തനിക്കൊപ്പം നടന്നവരെ കുറിച്ച് ചിന്തിച്ചപ്പോള്‍ അത് മാറി. അവര്‍ നല്‍കിയ ഊര്‍ജം വഴിയാണ് തനിക്ക് മുന്നേറാന്‍ സാധിച്ചതെന്നും രാഹുല്‍ തുറന്ന് പറഞ്ഞു.

3

photo credit: rahul gandhi fb page

ഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

ഒരു പെണ്‍കുട്ടി യാത്രയ്ക്കിടെ തന്ന കത്തും രാഹുല്‍ ഉയര്‍ത്തി കാണിച്ചു. എല്ലാ കഠിനമായ പരീക്ഷണങ്ങള്‍ക്കും ഒരു അവസാനമുണ്ടാകുമെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. മുട്ടുവേദന ശരിക്കും മറന്നു പോയി ആ കത്ത് വായിച്ചപ്പോള്‍. തനിക്ക് മുട്ടുവേദന വര്‍ധിച്ച്, നടക്കാന്‍ പോലും സാധിക്കാതിരുന്ന ഘട്ടത്തിലായിരുന്നു ആ കുറിപ്പ് കിട്ടിയത്. ഇതൊക്കെ നല്ലൊരു നാളേക്ക് വേണ്ടിയാണെന്ന ബോധ്യം അതിലൂടെയാണ് ഉണ്ടായത്. എല്ലാം വേദനയും അതോടെ അവസാനിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി.

4

photo credit: rahul gandhi fb page

മറ്റുള്ളവരുടെ വേദന തനിക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കാരണം ജീവിതത്തില്‍ ഒരുപാട് വേദനകള്‍ അനുഭവിച്ച ഒരാള്‍ക്ക് മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ അനുകമ്പയുണ്ടാവും. തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും മരണം ഒരുപാട് വേദനിപ്പിച്ചിരുന്നു. അതില്‍ നിന്നുണ്ടായ വേദനയും, വ്യക്തിജീവിതത്തില്‍ നേരിട്ട ആക്രമണങ്ങളും വേദനയുമാണ് മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ തന്നെ സഹായിച്ചത്. ഉറപ്പായും തനിക്ക് പറയാന്‍ സാധിക്കും, കേരളത്തിലെ കോണ്‍ഗ്രസ് ഭദ്രമായ കൈകളിലാണെന്നും ഉറച്ച മനസ്സുള്ളവരാണെന്നും രാഹുല്‍ പറഞ്ഞു.

5

photo credit: rahul gandhi fb page

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവംകാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

ഇനി മുന്നോട്ട് ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനാവും. ഭാവിയിലേക്ക് വേണ്ട കാര്യങ്ങള്‍ ചിലത് പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇവിടെ മികച്ച സീനിയര്‍ നേതാക്കളും അതുപോലെ സംസ്ഥാന നേതാക്കളുമുണ്ട്. കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ്, എന്നിവയില്‍ എല്ലാം മികച്ചവരുണ്ട്. സ്ത്രീകളെ സംഘടനയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരണം. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. യുവാക്കളെയും ദളിത്-ആദിവാസി വിഭാഗക്കാരെയും നമുക്ക് വേണം. ഈ യാത്ര ഇത്രത്തോളം വിജയമാക്കിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ്. അവരില്ലെങ്കില്‍ ഒന്നും സാധ്യമാകില്ലായിരുന്നു. കേരളത്തിലെ ജനങ്ങളോടും നന്ദി പറയുന്നുവെന്നും രാഹുല്‍ പറഞ്ഞു.

English summary
mm hassan says he wake up on 4 o clock, rahul replies is it evening, remarks goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X