Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭരതൻ എസ്ഐ എന്നെ അറസ്റ്റ് ചെയ്യൂ...' എംഎം ഹസന്റെ നാടകം പൊളിച്ച് കൈയ്യിൽ കൊടുത്ത് സോഷ്യൽ മീഡിയ!

കൊച്ചി: സമരങ്ങളും ഉപരോധങ്ങളുമെല്ലാം കേരളത്തിൽ സർവ്വ സാധാരണമാണ്. പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. അറസ്റ്റ് വരിച്ചാലേ നേതാവാകൂ എന്ന ധാരണ പലപ്പോഴും നമ്മുടെ കുട്ടി നേതാക്കൾക്കും ഉണ്ട്. അതിന് സമരത്തിന്റെ മുന്നിൽ പോയി തല്ലുവാങ്ങാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം എറണാകുളം കളക്ടറേറ്റില്‍ എത്തതിയത് മറ്റൊരു കാഴ്ചയായിരുന്നു.

പൊലീസ് അസ്റ്റ് ചെയ്യാനായി നാടകം കളിച്ചത് സാക്ഷാല്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസനാണ് എന്നതാണ് എല്ലാവരെയും അമ്പരിപ്പിച്ചത്. കളക്ടറേറ്റില്‍ നടന്ന ഉപരോധസമരത്തിന്റെ ഉദ്ഘാടകനായെത്തിയ ഹസനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ മടിച്ചപ്പോള്‍ അങ്ങോട്ട് ചെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്.

MM Hassan

ഉദ്ഘാടകനായ എംഎം ഹസന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച് മണിക്കൂറികള്‍ കാത്തിരുന്നെങ്കിലും ഒരു പൊലീസുകാരന്‍ പോലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എത്തിയില്ല. ഒടുവില്‍ പ്രവര്‍ത്തകര്‍ തന്നെ ഒരു പൊലീസുകാരനെ കണ്ടെത്തി ഹസനെ അറസ്റ്റ് ചെയ്യിച്ചു. അതിനുശേഷമുള്ളതാണ് ബഹുരസം. പൊലീസ് ജീപ്പില്‍ കയറ്റാനായി കൊണ്ടു പോകുമ്പോള്‍ പോലീസുകാരന്‍ മുങ്ങാതിരിക്കാനോ അറസ്റ്റ് ചെയ്യാതിരിക്കുമോ എന്ന ഭയം കൊണ്ടായിരിക്കമം ഹസന്‍ പോലീസുകാരന്റെ കൈയില്‍ മുറുകെപ്പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് എറണാകുളം ജില്ലാ കമ്മറ്റി കളക്ടറേറ്റിലേക്ക് ഉപരോധസമരം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+