Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി നല്ല ഭരണാധികാരിയെന്ന് കെപിസിസി പ്രസിഡന്റ്; റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാൾ, പക്ഷേ..

തിരുവനന്തപുരം: പിണറായി വിജയൻ നല്ല ഭരണാധികാരിയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ. രാഷ്ട്രീയപരമായി പിണറായി വിജയനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പിണറായി വിജയന്‍ നല്ല ഭരണാധികാരിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നാണ് ഹസൻ അഭിപ്രായപ്പെട്ടത്. പിണറായി സര്‍ക്കാരിന്റെ വലിയ പോരായ്മ വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിണറായി വിജയനുമായി നല്ല സൗഹൃദത്തിലാണെന്ന് പറഞ്ഞ എംഎം ഹസന്‍ ഭരണത്തില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ശരിക്കും പ്രതിഫലിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. എല്ലാ കാര്യത്തിലും റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാളാണ് പിണറായിയെന്നും ഹസന്‍ പറഞ്ഞു.

സിപിഎം ബിജെപിക്ക് നൽകിയ സംഭാവന

സിപിഎം ബിജെപിക്ക് നൽകിയ സംഭാവന

സിപിഎം ബിജെപിക്ക് പരസ്യമായി നല്‍കിയ സംഭാവനയാണ് അല്‍ഫോന്‍സ് കണ്ണന്താനം. എന്നാല്‍ കേരളത്തില്‍ നിന്നൊരു വ്യക്തി കേന്ദ്രത്തില്‍ നിന്ന് മന്ത്രിയാകുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് സേവനം ലഭ്യമാക്കുന്നതില്‍ തെറ്റില്ലെന്നും ഹസന്‍ പറഞ്ഞു.

അമിത് ഷായുടേത് മനപായസമുണ്ണൽ

അമിത് ഷായുടേത് മനപായസമുണ്ണൽ

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പ്രമുഖനേതാക്കള്‍ എത്തുമെന്ന അമിത് ഷായുടെ പ്രഖ്യാപനം മനപായസം ഉണ്ണലാണ്. കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍ എത്തില്ലെന്നും ഹസന്‍ പറഞ്ഞു.

സാധാരണക്കാരുടെ താത്പര്യം

സാധാരണക്കാരുടെ താത്പര്യം

സാധാരണക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാകുന്നില്ലെന്നതാണ് ഭരണത്തിലൂടെ നാം കാണേണ്ടത്.. പ്രതിപക്ഷ സമരങ്ങള്‍ ഇംപാക്ട് ചെയ്യുന്നില്ലെന്നത് മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും എം എം ഹസ്സൻ പറഞ്ഞു.

പ്രതിപക്ഷ സമരം

പ്രതിപക്ഷ സമരം

വരുന്ന 26-ാം തിയ്യതി മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു.

ഉമ്മൻചാണ്ടി പ്രസിഡന്റ് ആകാൻ ആഗ്രഹിച്ചു

ഉമ്മൻചാണ്ടി പ്രസിഡന്റ് ആകാൻ ആഗ്രഹിച്ചു

ഉമ്മന്‍ച്ചാണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൂട്ടത്തില്‍ ഞാനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ‌ചാണ്ടിയോട് പറഞ്ഞു

ഉമ്മൻ‌ചാണ്ടിയോട് പറഞ്ഞു

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറി നിന്നപ്പോള്‍ ഞാനടക്കം പലരും ഇക്കാര്യം ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിരുന്നു. അത് സാധ്യമല്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും ഹസന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+