കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജഹാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഹസ്സന്‍; സസ്‌പെന്‍ഷന്‍ പോലീസ് കസ്റ്റഡിയെ തുടര്‍ന്ന്

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കെഎം ഷാജഹാനും സി-ഡിറ്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തത് പിന്‍വലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. സി-ഡിറ്റിലെ സയന്റിഫിക്ക് ഓഫീസറായിരുന്നു ഷാജഹാന്‍. 48മണിക്കൂര്‍ ജയിലില്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കെഎം ഷാജഹാനെ സി-ഡിറ്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

എട്ട് മാസമായി ഇദ്ദേഹം അവധിയില്‍ തുടരുകയായിരുന്നു. കേരള സര്‍വ്വീസ് റൂള്‍സ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നാല്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാണ് നിയമം.

MM Hassan

ജിഷ്ണു പ്രണോയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപെട്ട് അമ്മ മഹിജയുടെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് നടന്ന പ്രശ്‌നങ്ങളിലാണ് ഷാജഹാന്‍ അടക്കമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സമരത്തില്‍ തള്ളിക്കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഷാജഹാന്‍ അടക്കമുള്ള പോതുപ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചത്.

English summary
MM Hassan's statement about KM Shajahan's suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X