കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായിരുന്ന ഒരാൾക്ക് ബിജെപിയിലേക്ക് പോകാനാവില്ല- മകനെ കുറിച്ച് ലോറൻസ്

Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎ ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേരുന്നു എന്നാണ് വാര്‍ത്ത. ബിനീഷ് കോടിയേരി വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അംഗത്വം രാജിവയ്ക്കുന്നത് എന്നാണ് അഡ്വ എബ്രഹാം ലോറന്‍സ് പറഞ്ഞത്.

സിപിഎം നേതാവ് ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി വിടാനുള്ള കാരണം ഇതാണ്...സിപിഎം നേതാവ് ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി വിടാനുള്ള കാരണം ഇതാണ്...

മകന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് എംഎം ലോറന്‍സ് തന്നെ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് . ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായിരുന്ന ഒരാള്‍ക്ക് ഒരിക്കലും ബിജെപി പോലെ ഒരു പാര്‍ട്ടിയിലേക്ക് പോകാന്‍ കഴിയില്ല എന്നാണ് എംഎം ലോറന്‍സ് എഴുതുന്നത് .

MM Lawrence

എടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതിയായിരുന്ന എംഎം ലോറന്‍സ് പതിനെട്ടാം വയസ്സ് മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണ് . സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഏറെക്കാലം എല്‍ഡിഎഫ് കണ്‍വീനറും ആയിരുന്നു . കേരളത്തിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ലോറന്‍സ് .

സേവ് സിപിഎം ഫോറവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ എംഎം ലോറന്‍സിനെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിന് ശേഷവും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം തുടരുകയും സിപിഎം സംസ്ഥാന സമിതിയില്‍ എത്തുകയും ചെയ്തിരുന്നു .

ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാൾക്ക് ഒരിക്കലും ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുവാൻ കഴിയില്ല.!

Posted by M M Lawrence on Saturday, October 31, 2020

എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ മുമ്പ് ബിജെപി പരിപാടിയില്‍ പങ്കെടുത്തതും വിവാദമായിരുന്നു . മകളുടെ മകന്‍ ആയിരുന്നു ബിജെപിയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചത്.

ബിജെപിയുടെ ദേശീയത ആണ് തന്നെ ആകര്‍ഷിച്ചത് എന്നാണ് അഡ്വ എബ്രഹാം ലോറന്‍സ് പറയുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് ഓണ്‍ലൈന്‍ ആയി അംഗത്വം സ്വീകരിക്കും എന്നും എബ്രഹാം ലോറന്‍സ് പ്രതികരിച്ചു.

എന്തായാലും മകന്റെ ബിജെപി ബന്ധത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ഇപ്പോള്‍ എംഎം ലോറന്‍സ്. മകനെതിരെയുള്ള രൂക്ഷവിമര്‍ശനം എന്ന രീതിയില്‍ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും വിലയിരുത്തപ്പെടുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ഇല്ല! ഇത്തവണ സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? മത്സരിക്കാന്‍ ആരൊക്കെ...മമ്മൂട്ടിയും മോഹന്‍ലാലും ഇല്ല! ഇത്തവണ സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? മത്സരിക്കാന്‍ ആരൊക്കെ...

ശോഭയ്ക്ക് വേണ്ടി രംഗത്തിറങ്ങാൻ എഎൻ രാധാകൃഷ്ണൻ; ബിജെപി വിട്ടേക്കുമെന്ന പ്രചരണത്തിനിടെ പുതിയ നീക്കംശോഭയ്ക്ക് വേണ്ടി രംഗത്തിറങ്ങാൻ എഎൻ രാധാകൃഷ്ണൻ; ബിജെപി വിട്ടേക്കുമെന്ന പ്രചരണത്തിനിടെ പുതിയ നീക്കം

ജോസിനെ ഞെട്ടിച്ച് ഒരു കൊഴിഞ്ഞുപോക്ക് കൂടി; ജോസഫിലേക്കല്ല, കാപ്പന്റെ എന്‍സിപിയിലേക്ക്... ആശയക്കുഴപ്പംജോസിനെ ഞെട്ടിച്ച് ഒരു കൊഴിഞ്ഞുപോക്ക് കൂടി; ജോസഫിലേക്കല്ല, കാപ്പന്റെ എന്‍സിപിയിലേക്ക്... ആശയക്കുഴപ്പം

സ്വർണക്കടത്ത്: കള്ളക്കടത്തിലെ 'ഒറ്റുകാരൻ' കസ്റ്റംസിന് ഇർഫോർമർ! ആരാണയാൾ? പ്രതിഫലം 45 ലക്ഷം, കൈമാറിയോസ്വർണക്കടത്ത്: കള്ളക്കടത്തിലെ 'ഒറ്റുകാരൻ' കസ്റ്റംസിന് ഇർഫോർമർ! ആരാണയാൾ? പ്രതിഫലം 45 ലക്ഷം, കൈമാറിയോ

English summary
MM Lawrence'd reaction on his son's resignation from CPM and decision to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X