Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനീഷ് ഗുണ്ട... എംഎം ലോറന്‍സ് അങ്ങനെ പറഞ്ഞോ? ഏത് പ്രായം വരെ മക്കളെ നിയന്ത്രിക്കാനാകുമെന്ന് ലോറന്‍സ്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് ബിനീഷ് കോടിയേരി ഗുണ്ടയാണ് എന്ന് പറഞ്ഞു എന്ന് വാര്‍ത്ത വരുന്നത്.

എന്താണ് ആ വാര്‍ത്തയുടെ സത്യാവസ്ഥ എന്ന് വിശദമാക്കുകയാണ് ഇപ്പോള്‍ എംഎം ലോറന്‍സ്. കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ചുകൊണ്ടാണ് ലോറന്‍സിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം എംഎം ലോറന്‍സിന്റെ മകന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണ കുറിപ്പ് വായിക്കാം...

അത്തരമൊരു നേതാവല്ല കോടിയേരി

അത്തരമൊരു നേതാവല്ല കോടിയേരി

ചില മാധ്യമങ്ങൾ ബിനീഷ് കോടിയേരി അറസ്റ്റിലായ വിഷയത്തിലും മറ്റും അഭിപ്രായം ആരാഞ്ഞുകൊണ്ട് എന്റെ വസതിയിൽ എത്തിയിരുന്നു. ബിനീഷ് കോടിയേരിയെ പറ്റി വന്ന ആരോപണങ്ങൾ ഗുരുതരമാണ് എന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. എന്നാൽ അതെല്ലാം പോളിറ്റ്ബ്യൂറോ അംഗവും പാർട്ടി സംസ്ഥാന കമ്മിറ്റി ജന. സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ അറിവോടെയാണ് എന്ന ആരോപണം അണുകിട ഞാൻ വിശ്വസിക്കുന്നില്ല. അത്തരമൊരു കമ്മ്യൂണിസ്റ്റ് നേതാവല്ല കോടിയേരി ബാലകൃഷ്ണൻ.

ബിനീഷ് തന്നെ വ്യക്തമാക്കണം

ബിനീഷ് തന്നെ വ്യക്തമാക്കണം

ഭൂരിപക്ഷം മാധ്യമങ്ങളും എന്തെങ്കിലും വിഷയം കിട്ടിയാൽ അത് പാർട്ടിക്കെതിരെ തിരിച്ചു വിടാൻ പരമാവധി ശ്രമിക്കുന്നവരാണ്. അതിന്റെ ഭാഗമാണ് കോടിയേരി ബാലകൃഷ്ണനെതിരെ ഉള്ള ഈ നീക്കം. കോടിയേരിയുടെ മകൻ എന്ന നിലയിലും പാർട്ടി അനുഭാവിത്വം പ്രകടിപ്പിക്കുന്ന ആൾ എന്ന നിലയിലും ബിനീഷിന്റെ ഭാഗത്ത് നിന്നും മാതൃകാപരമായ പ്രവർത്തനം ഉണ്ടായോ എന്ന് വ്യക്തിപരമായി ബിനീഷ് തന്നെയാണ് ആദ്യം പരിശോധന നടത്തേണ്ടത്.

ബിനീഷ് ഗുണ്ടയാണ് എന്നല്ല പറഞ്ഞത്

ബിനീഷ് ഗുണ്ടയാണ് എന്നല്ല പറഞ്ഞത്

എന്നാൽ അതിലൊരു മാധ്യമത്തിൽ വന്ന വാർത്ത "ബിനീഷ് ഗുണ്ടയാണ്.." എന്ന് ഞാൻ പറഞ്ഞതായാണ്. അത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ്. "ബിനീഷിനെ നന്നേ ചെറുപ്പം മുതൽ എനിക് അറിയുന്നതാണ്. അയാൾ ക്രിക്കറ്റ് കളിച്ചിരുന്നു. പിന്നീട് സിനിമയിൽ ഗുണ്ടയായി അഭിനയിച്ചുകൊണ്ട് പ്രവർത്തിച്ചിരുന്നു. ബിനീഷിനെതിരെ ഉള്ള കേസുകളെ സംബന്ധിച്ച വസ്തുതകൾ അന്വേഷണം നടത്തി കുറ്റക്കാരൻ എങ്കിൽ അയാളെ ശിക്ഷിക്കട്ടെ. കോടിയേരി ബാലകൃഷ്ണന്റെ അക്കാര്യത്തിൽ ഉള്ള നിലപാടും അത് തന്നെയാണ് എന്നാണ് ഞാൻ മനസ്സിൽ ആക്കിയത്.. " എന്നാണ് ഞാൻ പറഞ്ഞത്.

Recommended Video

cmsvideo
    Youth Congress Demands To Removal Of Bineesh Kodiyeri From KCA | Oneindia Malayalam
    ഏത് പ്രായം വരെ മക്കളെ നിയന്ത്രിക്കാൻ പറ്റും

    ഏത് പ്രായം വരെ മക്കളെ നിയന്ത്രിക്കാൻ പറ്റും

    ഏത് പ്രായം വരെ മക്കളെ മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ ആകും? പ്രായപൂർത്തിയായ മക്കളുടെ പ്രവർത്തനങ്ങളിൽ മാതാപിതാക്കൾക്ക് എത്രത്തോളം നിയന്ത്രണം ഉണ്ട് എന്നും ആരോപണം ഉന്നയിക്കുന്നവർ വിലയിരുത്തണം. എന്റെ പിതാവിന്റെ അഭിപ്രായമനുസരിച്ചു ഞാൻ ജീവിച്ചു പോന്നിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ല. എല്ലാ മനുഷ്യരേയും ഒരുപോലെ കാണുന്ന, സമൂഹത്തെ കുറിച്ച് നിരന്തരം വിശകലനം ചെയ്ത് പഠിക്കുന്നവരും നിസ്വാർത്ഥമായി നേരായ മാർഗത്തിൽ സഞ്ചരിക്കുന്നവർക്കും മാത്രമേ നല്ലൊരു കമ്മ്യൂണിസ്റ്റ് ആകുവാൻ സാധിക്കൂ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+