ബിജെപി പരിപാടിയില്‍ കൊച്ചുമകന്‍.. മറുപടിയുമായി ലോറന്‍സ്
ബിജെപിയുടെ പൊതുപരിപാടിയില്‍ ചെറുമകന്‍ പങ്കെടുത്ത സംഭവത്തില്‍ മറുപടിയുമായി സിപിഎം നേതാവ് എംഎ ലോറന്‍സ്. തന്‍റെ അറിവോടെയല്ല കൊച്ചുമകന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും വര്‍ഗീയത പരത്തുന്ന പാര്‍ട്ടിക്കൊപ്പം ആര് നിന്നാലും അത് തെറ്റാണെന്നും ലോറന്‍സ് പ്രതികരിച്ചു.

ബിജെപി ഇപ്പോള്‍ നടത്തുന്നത് ചൂഷണമാണ്. കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും ബിജെപിക്കൊപ്പം നില്‍ക്കില്ല. കൊച്ചുമകന്‍ ബിജെപിയില്‍ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ആണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പങ്കെടുത്ത പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ഡിജിപി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കാണ് പ്ലസ് ടു വിദ്യാര്‍ഥിയായ മിലന്‍ പങ്കെടുത്തത്.കുട്ടിയുടെ അമ്മ തന്നെയാണ് സമരവേദിയില്‍ എത്തിച്ചതെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് താന്‍ സമരത്തിനെത്തിയതെന്നായിരുന്നു മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ പറഞ്ഞത്.












Click it and Unblock the Notifications