ബിജെപിയുടെ വെല്ലുവിളി നേരിടാന്‍ ബദല്‍ സംവിധാനങ്ങളുണ്ട് മന്ത്രി എം എം മണി
അടിമാലി:ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ എല്ലാക്കാലത്തും സിപിഎമ്മിന് ഫലപ്രദമായ ബഥല്‍നയങ്ങളുള്ളതാണ് സിപിഎമ്മിനെതിരായി ചിന്തിക്കാന്‍ ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതെന്നും വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.ചെറുത്തു നില്‍ക്കേണ്ട സാഹചര്യങ്ങളിലെല്ലാം അത് നിറവേറ്റിയ ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്.
ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും എംഎം മണി കുറ്റപ്പെടുത്തി.55-ാംമത് എന്‍ജിഒ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സുഹൃദ്‌സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ബിജെപിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനമാണ് വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി നടത്തിയത്.

പ്രതിനിധി സമ്മേളനത്തിനും സിഐടിയു ജനറല്‍ സെക്രട്ടറി എളമരംകരിം പങ്കെടുത്ത ട്രേഡ് യൂണിയന്‍ പ്രഭാഷണത്തിനും പൊതുചര്‍ച്ചക്കും ശേഷമാണ് സുഹൃദ് സമ്മേളനം നടത്.സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായി വൈദ്യുതിവകുപ്പ് മന്ത്രി എം എം മണിയെത്തിയതോടെ ഉച്ചയൂണിന് ശേഷം ആലസ്യത്തിലായിരുന്ന സമ്മേളന നഗരി ഉന്മേഷത്തിലായി.ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും കണക്കിന് പരിഹസിച്ച എംഎം മണി തന്റെ തനതു സംസാരശൈലിയില്‍ സദസ്സിനെ കൈയ്യിലെടുത്തശേഷമാണ് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
ഞായറാഴ്ച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എംഎം മണി വേദിയിലെത്തിയിരുെങ്കിലും പ്രതിനിധികളെ അഭിസംബോധന ചെയ്തിരുന്നില്ല.കെഎസ്ടിഎ പ്രസിഡനന്റ് കെ ജെ ഹരികുമാര്‍ ,കെജിഒഎ പ്രസിഡന്റ് ഡോ.കെഎം ദിലീപ്,പി സന്തോഷ്,എസ് എസ് അനില്‍,എംഎസ് ബിജുക്കുട്ടന്‍,കെകെ ശശികുമാര്‍,പി ഉഷാദേവി തുടങ്ങിയവരും മന്ത്രിക്ക് പുറമേ സുഹൃദ് സമ്മേളനത്തില്‍ സംസാരിച്ചു.












Click it and Unblock the Notifications