Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് തോമസിനെ മാറ്റിയത് തന്നെ!! അതിരുകടന്നത്രേ!! പറയുന്നത് മന്ത്രി തന്നെ!!

ഹൈക്കോടതിയുടെ വിമര്‍ശനം ശരിവച്ച് തന്നെയാണ് മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി. ഇതാദ്യമായിട്ടാണ് സര്‍ക്കാരിന്റെ ഭാഗമായ ഒരാള്‍ ജേക്കബ് തോമസിനെ മാറ്റിയ കാര്യത്തില്‍ പ്രതികരിക്കുന്നത്.

മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് തന്നെയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വിജിലന്‍സ് ഡയറക്ടര്‍ക്ക് പാളിച്ച സംഭവിച്ചതു കൊണ്ട് തന്നെയാണ് അദ്ദേഹത്തെ മാറ്റിയതെന്നും മണി പറഞ്ഞു.

ഹൈക്കോടതിയുടെ വിമര്‍ശനം ശരിവച്ച് തന്നെയാണ് മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി. ഇതാദ്യമായിട്ടാണ് സര്‍ക്കാരിന്റെ ഭാഗമായ ഒരാള്‍ ജേക്കബ് തോമസിനെ മാറ്റിയ കാര്യത്തില്‍ പ്രതികരിക്കുന്നത്.

mm mani

പലകാര്യങ്ങളിലും ജേക്കബ് തോമസ് അതിരുവിട്ടു പോയതിനാലാണ് ഹൈക്കോടതി പരാമര്‍ശം ഉണ്ടായതെന്ന് മണി പറഞ്ഞു. അതിനാലാണ് നടപടി സ്വീകരിച്ചതെന്നാണ് മണി പറയുന്നത്. ജേക്കബ് തോമസിന്റെ പ്രതിച്ഛായ ഇപ്പോള്‍ മോശമാണെന്നും മണി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാന്‍ സര്‍ക്കാരിനെ കിട്ടില്ലെന്നും എംഎം മണി. വിജിലന്‍സ് ഡയറക്ടറെ മാറ്റുന്നത് വലിയ കാര്യമല്ലെന്നും മണി. ചില അഴുമതിക്കേസുകളില്‍ നന്നായി ഇടപെട്ടയാളാണ് ജേക്കബ് തോമസെന്നും എന്നാല്‍ കോടതി പറയുമ്പോള്‍ നടപടി എടുക്കാതിരിക്കാന്‍ പറ്റില്ലെന്നും മണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+