പ്രസംഗത്തില്‍ വീണ്ടും അബദ്ധം പിണഞ്ഞ് എംഎം മണി: ശിശുദിനം നെഹ്റു അന്തരിച്ച സുദിനം
കട്ടപ്പന: പ്രസംഗത്തില്‍ വീണ്ടും അബദ്ധം പിണഞ്ഞ് വൈദ്യുത മന്ത്രി എംഎം മണി. ശിശുദിനം ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു എംഎം മണി വ്യാഴാഴ്ച്ച കട്ടപ്പനയില്‍ പറഞ്ഞത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനതത്തിന്‍റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
'ശിശുദിനത്തില്‍ സഹകരണ വാരാഘോഷം ഉദ്ഘാടനം നടത്തുന്നിന്‍റെ പ്രധാന്യം വിവരിച്ച് സംസാരിക്കുകയായിരുന്നു എംഎം മണി. നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ഒരു സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിലും അതിനെ മുന്നോട്ട് നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച വ്യക്തിയാണ് ആദരണീയനായ മുന്‍ പ്രധാനമന്ത്രി'-എംഎം മണി പറഞ്ഞു.

'അദ്ദേഹം ദീര്‍ഘനാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ ദീര്‍ഘനാള്‍ നമ്മെ നയിച്ച അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ മഹാ സമ്മേളനം തുടങ്ങാം എന്നാണ് ഈ അവസരത്തില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത്' മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസംഗങ്ങളിലെ അബദ്ധങ്ങള്‍ കാരണം നേരത്തേയും വിവാദങ്ങളില്‍ അകപ്പെട്ട നേതാവാണ് എംഎം മണി.












Click it and Unblock the Notifications