കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെമ്പിളൈ ഒരുമ സമരത്തില്‍ കാട്ടിലായിരുന്നു 'പരിപാടി'; മണി സ്ത്രീകളെയും അപമാനിച്ചു,വിവാദം പുകയുന്നു

  • By Akshay
Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലെ പെമ്പിളൈ ഒരുമ കൂട്ടായ്മയെ അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി. വിവാദമായ അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണ് എംഎം മണിയുടെ പരാമര്‍ശം. പെമ്പിളൈ ഒരുമയുടെ സമരകാലത്ത് സമീപത്തെ കാട്ടില്‍ നടന്നതൊന്നും പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

സബ് കലക്ടറെ ഊളമ്പറായിലാക്കണമെന്ന പ്രസ്താവന വിവാദമായി കത്തി നില്‍ക്കെയാണ് വീണ്ടും സ്ത്രീകളെ അധിഷേപിച്ചും പ്രസംഗിച്ചത്. പെമ്പിളൈ ഒരുമ സമരത്തില്‍ കള്ളുകുടി അടക്കമുള്ള വൃത്തികേടുകള്‍ നടന്നിട്ടുണ്ടെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമാണ് മണി പൊതപവേദിയില്‍ പ്രസംഗിച്ചത്.

 സുരേഷ് കുമാര്‍

സുരേഷ് കുമാര്‍

ഒന്നാം മൂന്നാര്‍ ദൗത്യ തലവന്‍ സുരേഷ് കുമാര്‍ കള്ളു കുടിയനാണ്. ഇപ്പോള്‍ സബ് കലക്ടര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഗസ്റ്റ് ഹൗസിലിരുന്ന് കള്ള് കുടിക്കുകയാണെന്നും മണി പറഞ്ഞു.

വിവാദം

വിവാദം

ദേവികുളം കലക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം രൂക്ഷമായിരിക്കെയാണ് അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശവും വന്നിരിക്കുന്നത്.

 സിപിഐ

സിപിഐ

ശ്രീറാം വെങ്കിട്ടരാമനെ അധിഷേപിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികളും സിപഐ അടക്കമുള്ളവര്‍ മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥ തലങ്ങളിലും മണിക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്.

 മതചിഹ്നങ്ങള്‍ പട്ടയമില്ലാത്ത സ്ഥലത്ത്

മതചിഹ്നങ്ങള്‍ പട്ടയമില്ലാത്ത സ്ഥലത്ത്

മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും അതെല്ലാം പൊളിക്കാന്‍ ഇറങ്ങിയാല്‍ സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നാണ് എംഎം മണിയുടെ ാദ്യ വിവാദ പരാമര്‍ശം.

English summary
MM Mani abuse Pombilai Orumai women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X