ടോം സക്കറിയ കയ്യേറ്റക്കാരനല്ല..പക്ഷേ ശ്രീറാം വെറും ചെറ്റ..!! ആര്‍എസ്എസ്സിന് കുഴലൂത്ത് പണി..!!
മൂന്നാര്‍: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അധിക്ഷേപിക്കുന്നത് തുടര്‍ന്ന് മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസം ശ്രീറാമിനെ സംഘിയെന്ന് വിളിച്ചതിന് പിന്നാലെയാണ് വീണ്ടും അധിക്ഷേപവുമായി മണിയാശാന്‍ രംഗത്ത് വന്നിരിക്കുന്നത്. പാപ്പാത്തിച്ചോലയിലെ കയ്യേറ്റക്കാരന്‍ ടോം സക്കറിയയെ ന്യായീകരിക്കുന്നുമുണ്ട് മന്ത്രി.

സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ വെറും ചെറ്റയാണെന്നാണ് മന്ത്രി എംഎം മണി പറഞ്ഞത്. മാത്രമല്ല കളക്ടര്‍ ജിആര്‍ ഗോകുല്‍ കഴിവുകെട്ടവനുമാണ്. സബ്കളക്ടര്‍ യോഗ്യനാണെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ചെന്നിത്തല ആര്‍എസ്എസ്സുകാരനാണ്. അതുവെച്ചുനോക്കുമ്പോള്‍ സബ്കളക്ടര്‍ വര്‍ഗീയവാദിയാകാനാണ് സാധ്യത.

രമേശ് ചെന്നിത്തലയേയും യുഡിഎഫ് നേതാക്കളേയും ഊളമ്പാറയ്ക്ക് വിടണം. മാത്രമല്ല സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ കയ്യേറ്റക്കാരനല്ല. അയാള്‍ക്കെതിരെ കേസ് എടുത്തത് വിഡ്ഢിത്തമാണ്.

ചില കത്തനാരുമാര്‍ പറയുന്നത് പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതില്‍ പ്രശ്‌നമില്ലെന്നും അത് കയ്യേറ്റ സ്ഥലത്തായിരുന്നുവെന്നുമാണ്. അവിടെ കുരിശ് വന്നിട്ട് 64 കൊല്ലമായെന്നും മണി പറയുന്നു. ഇത്രയും കാലം ഇവരൊക്കെ എവിടെയായിരുന്നുവെന്നും മണിയാശാന്‍ ചോദിക്കുന്നു.

സബ് കളക്ടര്‍ കുരിശ് തകര്‍ത്തത് ഹിന്ദുത്വ വര്‍ഗീയ വാദികളെപ്പോലെ ആഘോഷമായും സന്തോഷമായും ആണ്. ശ്രീറാം ആര്‍എസ്എസ്സിന് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്നും എംഎം മണി ആരോപിച്ചു.












Click it and Unblock the Notifications