വനിതാ പ്രിന്‍സിപ്പാളിന് മറ്റേ സൂക്കേടെന്ന് എംഎം മണി, സിപിഎം എന്ത് പറയും?
ചെറുതോണി (ഇടുക്കി): പൈനാവ് പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പാളിനെതിരെ അസഭ്യവര്‍ഷവുമായി സി പി എം നേതാവ് എം എം മണി. ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് എം എം മണിയുടെ നാക്ക് വീണ്ടും പരിധി വിട്ടത്.
സംഭവം വിവാദമായതോടെ മണിയുടെ പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. ഇടുക്കി എസ് ഐയെ തന്തയ്ക്ക് പിറക്കാത്തവനെന്നും, പോലീസുകാര്‍ വായിനോക്കികളാണെന്നും വനിതാ പ്രിന്‍സിപ്പാളിന് ഒരുമാതിരി സൂക്കേടാണെന്നും മണി നാവാട്ടം നടത്തുന്നു. കേട്ടുനില്‍ക്കുന്നവര്‍ കയ്യടിക്കുന്നു. വീഡിയോ കാണൂ...

പ്രിന്‍സിപ്പാളിനെന്താ ഇടപാട്
പൈനാവ് പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പാളിന് വാതിലടച്ചിട്ടോണ്ട് എന്തായിരുന്നു ഇടപാട്. ഞങ്ങള്‍ക്ക് സംശയമുണ്ട് ഇപ്പോള്‍.

അവര്‍ക്കൊരുമാതിരി സൂക്കേടാ
ഒരു സ്ത്രീയാണ്, അവര്‍ക്കൊരുമാതിരി സൂക്കേടാ. അവിടെ പഠിപ്പീരല്ല, വാതിലടച്ചിട്ട് വേറെ ഇടപാടാ.. കേള്‍ക്കുന്നവര്‍ ഇത് കേട്ട് ആര്‍ത്തുചിരിക്കുകയാണ്.

എന്ത് വൃത്തികേടും ചെയ്യും
എന്ത് വൃത്തികേടും ചെയ്യുന്ന, തന്തയ്ക്ക് പിറക്കാത്ത പണി ചെയ്യുന്ന ഒരാളാണ് ഇടുക്കി എസ് ഐ. അയാളെ ഇവിടെക്കൊണ്ടുവെച്ച് പേടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ പരിപാടിയെങ്കില്‍ ഇവിടെ വല്ലതും നടക്കും.

വായിനോക്കി പോലീസുകാരും
അതിന് പറ്റുന്ന കുറേ വായിനോക്കി പോലീസുകാരുമുണ്ട്. കവലയില്‍ നില്‍ക്കുന്നത് കണ്ടില്ലേ - മണി ചോദിക്കുന്നു.
വീഡിയോ കാണൂ
മണിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കാണൂ












Click it and Unblock the Notifications