Get Updates
Get notified of breaking news, exclusive insights, and must-see stories!

1957 അല്ല 2021 എന്ന് എംഎം മണി; പാണ്ടൻ നായുടെ പല്ലിനു ശൗര്യംഫലിക്കില്ല, അതിന്റെ കാലമൊക്കെ കഴിഞ്ഞു

തിരുവനന്തപുരം: രണ്ടാം വിമോചന സമരത്തിനുള്ള ഒരുക്കങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി എംഎം മണി. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, എസ്ഡിപിഐ എന്നിവര്‍ക്കൊപ്പം ചില കുത്തക മാധ്യമങ്ങള്‍ ഇതിന് ഒത്താശയായി നില്‍ക്കുന്നു. ഇല്ലാക്കഥകൾ ചമച്ചും പിന്നെ അതു പിടിച്ച് കലാപങ്ങൾ സൃഷ്ടിച്ചും ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാമെന്ന് ഇവർ വ്യാമോഹിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു. തുടർഭരണം ഉണ്ടായാൽ തങ്ങളുടെ കാര്യം കട്ടപ്പൊകയാണെന്ന് ആഭാസ സമര വീരൻമാർക്ക് നന്നായറിയാം. അതാണ് ഓരോന്നും പൊളിയുമ്പോൾ മറ്റൊന്നുമായി അവർ രംഗത്തു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു

എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രണ്ടാം വിമോചന സമരം

രണ്ടാം വിമോചന സമരം

ഒരു രണ്ടാം വിമോചന സമരം, അതിനുള്ള ഒരുക്കങ്ങളാണ് കേരളത്തിലിപ്പോൾ നടക്കുന്നത്. അതിനാണ് ആർ.എസ്.എസ്സും ബി.ജെ.പി.യും കോൺഗ്രസും ലീഗും, എസ്.ഡി.പിഐയുമൊക്കെ ഒത്തു ചേർന്നിരിക്കുന്നത്. ചില കുത്തക മാധ്യമങ്ങളും ഇതിന് ഒത്താശയുമായി നിൽക്കുന്നു. ഇല്ലാക്കഥകൾ ചമച്ചും പിന്നെ അതു പിടിച്ച് കലാപങ്ങൾ സൃഷ്ടിച്ചും ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാമെന്ന് ഇവർ വ്യാമോഹിക്കുന്നു.

കെടി ജലീലിനെതിരായി

കെടി ജലീലിനെതിരായി

ഇപ്പോൾ ശ്രീ കെ.ടി. ജലീലിനെതിരായി നടക്കുന്ന സമരാഭാസങ്ങളും ഈ മഴവിൽ സഖ്യത്തിന്റെ ആസൂത്രണമാണ്. ഇക്കൂട്ടർ യാതൊരു തത്വദീക്ഷയുമില്ലാതെ എന്തും ചെയ്യാൻ മടിക്കില്ല. വാഹനത്തിന് മുന്നിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറ്റി മന്ത്രിയെ അപായപ്പെടുത്താൻ നടന്ന ശ്രമം വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല.

1957 അല്ല

1957 അല്ല

പക്ഷേ ആയിരത്തി തൊള്ളായിരത്തി അമ്പത്തേഴല്ല രണ്ടായിരത്തി ഇരുപതെന്ന് കോ.ലീ.ബി. സുഡാപി മഴവിൽ സംഘടനകളും മാമാ മാധ്യമങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. സർവ്വ മേഖലയിലും വികസനവും ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ സർക്കാരിന് വലിയ ജനപിന്തുണയാണ് കിട്ടുന്നത്.

തുടർഭരണം ഉണ്ടായാൽ

തുടർഭരണം ഉണ്ടായാൽ

തുടർഭരണം ഉണ്ടായാൽ തങ്ങളുടെ കാര്യം കട്ടപ്പൊകയാണെന്ന് ആഭാസ സമര വീരൻമാർക്ക് നന്നായറിയാം. അതാണ് ഓരോന്നും പൊളിയുമ്പോൾ മറ്റൊന്നുമായി അവർ രംഗത്തു വരുന്നത്. പക്ഷേ എന്തു ചെയ്യാം ! പാണ്ടൻ നായുടെ പല്ലിനു ശൗര്യം ... ഫലിക്കില്ല, അതിന്റെ കാലമൊക്കെ കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+