കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ വീണ്ടും എംഎം മണി..!! ഇത്തവണ ചെന്നിത്തലയോട് ചേര്‍ത്ത്..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: മകന് നീതി വേണം എന്ന ഒറ്റ ആവശ്യവുമായി തെരുവില്‍ സമരത്തിനിറങ്ങിയ മഹിജയേയും കുടുംബത്തേയും ഇതാദ്യമായല്ല മന്ത്രി എംഎം മണി അധിക്ഷേപിക്കുന്നത്. മുന്‍പ് രണ്ട് തവണ മഹിജയേയും കുടുംബത്തേയും അധിക്ഷേപിച്ച് മണി രംഗത്ത് വന്നിരുന്നു. അന്നത്തെ പ്രസ്താവനകള്‍ക്കെതിരെ ഇപ്പോഴും പ്രതിഷേധമുയരുന്നതിനിടെ വീണ്ടും ജിഷ്ണുവിന്റെ കുടുംബത്തെ പരിഹസിച്ച് മന്ത്രി എംഎം മണി രംഗത്ത് വന്നിരിക്കുകയാണ്.

mm mani

ജിഷ്ണുവിന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ധനസഹായമായി നല്‍കിയ പത്ത് ലക്ഷം രൂപ തിരികെ നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു എംഎം മണിയുടെ പരാമര്‍ശം. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ജിഷ്ണുവിന്റെ അച്ഛന്‍ തിരികെ തരുന്നത് രേമശ് ചെ്ന്നിത്തലയുടെ സഹായം കൊണ്ടാകുമെന്നാണ് എംഎം മണിയുടെ പരിഹാസം.

mahija

മലപ്പുറം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി എംഎം മണി. നേരത്തെയും മഹിജയ്ക്കും കുടുംബത്തിനുമെതിരെ കടുത്ത പരാമര്‍ശങ്ങള്‍ മണി നടത്തിയിരുന്നു. മുഖ്യമന്ത്രി മഹിജയെ കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതടകടച്ചിരുന്നാല്‍ അതും പണിയാകും എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

English summary
Minister of Electricity MM Mani again attacks Jishnu Pranoy's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X