Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷീല ദീക്ഷിത്‌ അലവലാതി;എംഎം മണി

കോട്ടയം: വിവാദ പരമാര്‍ശങ്ങളിലൂടെ എംഎം മണി വീണ്ടും രംഗത്ത്‌. ഇത്തവണത്തെ പരാമര്‍ശം കേരള ഗലര്‍ണര്‍ ഷീല ദീക്ഷിത്തിനെതിരെയാണ്‌.ഷീല ദീക്ഷിത്ത്‌ അലവലാതിയാണെന്ന്‌ സിപിഎം മുന്‍ ഇടുക്കി ജില്ല സെക്രട്ടറി കോട്ടയത്ത്‌ പറഞ്ഞത്‌. കോടികള്‍ മുക്കിയതിനാലാണ്‌ ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത്‌ പരാജയപ്പെട്ടതെന്നും എംഎം മണി.

ഷീല ദീക്ഷിത്‌ കേരളത്തിനെത്തിയതിന്‌ പിന്നിലും എംഎം മണി ചില വാദങ്ങള്‍ ഉയര്‍ത്തുന്നു. ഉമ്മന്‍ ചാണ്ടിയുടെ അഴിമതി
ഫയലുകളില്‍ ഒപ്പിടുന്നതിന്‌ വേണ്ടിയാണ്‌ ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണര്‍ ആക്കിയതെന്നാണ്‌ മണിയുടെ വാദം.

MM Mani

ദില്ലിയിലെ വിവാദ നായിക കേരളത്തില്‍ ഇത്‌ വരെയും വിവാദങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഇവര്‍ക്കെതിരെ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്ത്‌ നിന്നുള്ളവര്‍ പരാമര്‍ശം നടത്തിയിരുന്നു.

മുംബൈ ബലാത്സംഗത്തെത്തുടര്‍ന്ന്‌ ആറ്‌ മണിയ്‌ക്ക്‌ മുമ്പ്‌ തന്നെ വനിത മാധ്യമപ്രവര്‍ത്തര്‍ വീടുകളില്‍ തിരിച്ചെത്തണമെന്ന ഷീലയുടെ പ്രസ്താവനയ്‌ക്കെതിരേ ഇവര്‍ കേരളത്തില്‍ ചുമതലയേറ്റ അവസരത്തില്‍ യുവനടി റീമ കല്ലിങ്കല്‍ പ്രതികരിച്ചിരുന്നു.

ഷീല വരുന്നുണ്ട്‌ വനിത മാധ്യമപ്രവര്‍ത്തകമാര്‍ ആറ്‌ മണിയ്‌ക്ക്‌ മുമ്പേ വീട്ടില്‍ കയറാന്‍ തയ്യാറാകൂ എന്ന റീമയുടെ ഫേസ്ബുക്ക്‌ പോസ്‌റ്റ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേരള ഗവര്‍ണറായി ചുമതലയേറ്റ ശേഷം തനിയ്‌ക്കെതിരെ മറ്റുള്ളവര്‍ നടത്തുന്ന പരാമര്‍ശങ്ങളിലൂടെയാണ്‌ ഷീല ദീക്ഷിത്ത്‌ മാധ്യമങ്ങളില്‍ നിറഞ്ഞത്‌. വിവാദങ്ങളോട്‌ യാതൊരു തരത്തിലുമുള്ള വിമര്‍ശനാത്മക സമീപനം ഇവര്‍ കൈക്കൊണ്ടിട്ടില്ല. എന്തായാലും എംഎം മണരിയുടെ പ്രസ്‌താവനയ്‌ക്കെതിരെ നേതാക്കള്‍ രംഗത്ത്‌ എത്തുമോ എന്ന്‌ കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+