മാവോയിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകാരല്ല, തോക്കു കൊണ്ട് നിരപരാധികളെ കൊല്ലുന്നവര്‍: എം എം മണി
നിരപരാധികളെ തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുന്നവരും, പണം പിരിക്കുന്നവരുമാണ് മാവോയിസ്റ്റുകളെന്നും എം എം മണി.
തൊടുപുഴ: തോക്കു ചൂണ്ടി നിരപരാധികളുടെ കൈയില്‍ നിന്ന് പണം പിരിക്കുകയും അവരെ കൊല്ലുന്നവരുമാണ് മാവോയിസ്റ്റുകളെന്ന് വൈദ്യുതി മന്ത്രി എം എം മണി. മാവോയിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളല്ലെന്നും മണി തൊടുപുഴയില്‍ പറഞ്ഞു.
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മണിയുടെ അഭിപ്രായം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എം എം മണി വ്യക്തമാക്കി.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാകില്ല വെടിവെയ്പ് നടന്നതെന്നും, മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ തന്നെയാണ് സര്‍ക്കാരിനെന്നുമായിരുന്നു സുധാകരന്റെ അഭിപ്രായം.
നിലമ്പൂരില്‍ പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്കാണ് അന്വേഷണ ചുമതല.സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചും സംഭവം അന്വേഷിക്കും.












Click it and Unblock the Notifications