Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാർ കയ്യേറ്റം: ഇടത് മുന്നണി ഒരു വകുപ്പും ആർക്കും തീറെഴുതിയിട്ടില്ല ! സിപിഐയ്ക്കെതിരെ എംഎം മണി !!

മൂന്നാര്‍ കയ്യേറ്റ വിവാദത്തില്‍ മാധ്യമങ്ങള്‍ക്കും സഖ്യകക്ഷിയായ സിപിഐയ്ക്കും മന്ത്രി എംഎം മണിയുടെ താക്കീത്. ഇടതുമുന്നണി സര്‍ക്കാര്‍ ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് എംഎം മണി പറഞ്ഞു. സിപിഐയെ പേരെടുത്തുപറയാതെ ആയിരുന്നു വിമര്‍ശനം. മാത്രമല്ല പ്രത്യേക അജണ്ടയോട്കൂടിയാണ് മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും മന്ത്രി ആരോപിച്ചു.

mm mai

ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപ്പിലാക്കാം എന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്നും എംഎം മണി വ്യക്തമാക്കി. അത്തരത്തില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ചെല്ലുന്നവരെ ജനം കൈകാര്യം ചെയ്താല്‍ അതിന് സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. വണ്ണപ്പുറത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി.

munnar

കഴിഞ്ഞ ദിവസം ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കളക്ടര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനും സര്‍ക്കാരിന്റെ എല്ലാ വിധപിന്തുണയുമുണ്ടെന്നും ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+