മോഹന്‍ലാലിന് കള്ളപ്പണം, രാജഗോപാലിന് തലക്ക് സ്ഥിരതയില്ല, ആദ്യവെടിപൊട്ടിച്ച് മണിയാശാന്‍ !
നോട്ട് നിരോധന നടപടിയെ പിന്തുണച്ച മോഹന്‍ലാലിനും ഒ രാജഗോപാലിനും എംഎം മണിയുടെ വിമര്‍ശനം. മോഹന്‍ലാലിന് കള്ളപ്പണമുണ്ടെന്നും രാജഗോപാലിന് തലക്ക് സ്ഥിരതയില്ലെന്നുമായിരുന്നു വിമര്‍ശനം.
ഇടുക്കി : മന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ ആദ്യവെടിപൊട്ടിച്ച് എംഎം മണി. നടന്‍ മോഹന്‍ലാലും ബിജെപി എംഎല്‍എ ഒ രാജഗോപാലുമാണ് ഇത്തവണ മണിയാശാന്റെ നാവിന് ഇരയായത്. വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ഇടുക്കി ഏലപ്പാറയിലൊരുക്കിയ സ്വീകരണ ചടങ്ങിലായിരുന്നു മന്ത്രി ഇരുവര്‍ക്കുമെതിരെ ആഞ്ഞടിച്ചത്.
മോഹന്‍ലാലിന് കള്ളപ്പണമുണ്ടെന്നും അതിനാലാണ് തിയെറ്ററുകള്‍ കെട്ടിപ്പൊക്കുന്നതെന്നുമായിരുന്നു എംഎം മണിയുടെ വിമര്‍ശനം. കള്ളപ്പണം മറയ്ക്കാനുള്ളത് കൊണ്ടാണ് മോഹന്‍ലാല്‍ മോദിയെ പിന്തുണയ്ക്കുന്നതെന്നും മണി പറഞ്ഞു.

കേരളത്തിന് പറ്റിയ അബദ്ധമാണ് ഒ. രാജഗോപാലെന്നായിരുന്നു മണിയുടെ പ്രതികരണം. രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്നും അതുകൊണ്ടാണ് നോട്ട് നിരോധനത്തെ ന്യായീകരിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് പ്രായത്തിന്റെ പ്രശ്‌നമാണെന്നും മണി.
ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജന്‍ രാജിവച്ചതിനു പിന്നാലെയുണ്ടായ ഒഴിവിലാണ് എംഎം മണി മന്ത്രിസഭയിലെത്തിയിരിക്കുന്നത്.












Click it and Unblock the Notifications