കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാര്‍ ചാകാന്‍ തന്നെ ചീട്ടു മേടിക്കുന്നത് ശരിയല്ല: നാദാപുരത്തും 'കൊലവിളി' മുഴക്കി എംഎം മണി

  • By കണ്‍മണി
Google Oneindia Malayalam News

നാദാപുരം: ഇടുക്കിയില്‍ മാത്രമല്ല നാദാപുരത്തും കൊലവിളി മുഴക്കി എം എം മണി വീണ്ടും രംഗത്ത്. രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച് പ്രകോപനപരമായ പ്രസംഗവുമായാണ് മണി വീണ്ടുമെത്തിയത്. മുസ്ലീം ലീഗിനെതിരെയാണ് ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളി.

കോഴിക്കോട് ജില്ലയിലെ നാദാപുരം വെള്ളൂരില്‍ ഡി വൈ എസ് ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് മണി ഭീഷണി മുഴക്കിയത്. ഷിബിന്റെ കൊലപാതകത്തില്‍ സമയമാകുമ്പോള്‍ തിരിച്ചടിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

mmmani

തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്ന കാര്യത്തില്‍ സംശയം വേണ്ടായെന്നും ഇദ്ദേഹം പറഞ്ഞു. സിപിഎമ്മുകാര്‍ ചാകാന്‍ തന്നെ ശീട്ടു മേടിക്കുന്നത് ശരിയല്ല. സമയവും കാലവും പോലെ എല്ലാം നടക്കും. എഴുപത്തിയൊന്നുകാരനായ തനിക്കൊന്നും ഇത് ചെയ്യാന് കഴിഞ്ഞില്ലെങ്കില്‍ വേണ്ടപ്പെട്ടവര്‍ ഇത് ചെയ്യുമെന്നും മണി വ്യക്തമാക്കി.

പൊതു സമ്മേളനം നടത്തി തല്ലുണ്ടാക്കാനല്ല താന്‍ വന്നത്. അതിന് സിപിഎമ്മിന് വട്ടില്ല പോലീസ് സന്നാഹം കണ്ടാല്‍ അതാണ് തോന്നുന്നതെന്നും മണി പറഞ്ഞു. തന്റെ വരവ് കുഴപ്പമുണ്ടാക്കാനല്ലെന്നും മണി വ്യക്തമാക്കി.

English summary
MM Mani against Muslim league at Nadapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X