Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഭാര്യയെ ഉപേക്ഷിച്ചത് 'ജീവശാസ്ത്രപരമായ കുഴപ്പം കൊണ്ട്'... മോദിയെ അധിക്ഷേപിച്ച് മണിയാശാന്‍

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എംഎം മണി. മോദിയ്ക്ക് ജീവശാസ്ത്രപരമായ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചത് എന്നും ആണ് എംഎം മണിയുടെ അധിക്ഷേപം.

എംഎം മണിയുടെ പരാമര്‍ശത്തിനെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. നേരത്തെ ജിഷ്ണു പ്രണോയുടെ അമ്മ മഹിജയ്‌ക്കെതിരേയും എംഎം മണി പ്രതികരിച്ചിരുന്നു. ജിഷ്ണുവിന്റെ കുടുംബത്തെ കോണ്‍ഗ്രസ്സും ആര്‍എസ്എസ്സും ഉപയോഗിക്കുകയാണ് എന്നായിരുന്നു എംഎം മണി പറഞ്ഞത്. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ലെന്നും മണി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയ്ക്കെതിരെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ഇത്തരം ഒരു അധിക്ഷേപം ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ നേതാവ് ഉയര്‍ത്തുന്നത്. വിവാദ പരാമർശങ്ങളുടെ പേരിൽ ഏറെ പഴി കേട്ടിട്ടുള്ള നേതാവാണ് എംഎം മണി.

ആര് പറഞ്ഞു ഭാര്യയെ ഉപേക്ഷിക്കാൻ

ഞാൻ എന്റെ ഭാര്യയെ ഉപേക്ഷിച്ചു. ആര് പറഞ്ഞു പുള്ളിയോട് ഭാര്യയെ ഉപേക്ഷിക്കാൻ. ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായി എന്തോ കുഴപ്പമുള്ളതുകൊണ്ടാണ് അല്ലാതെ പിന്നെ എന്നാ... എന്നാണ് എംഎം മണി പറഞ്ഞത്.

ജീവശാസ്ത്രപരമായ കുഴപ്പം

ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുകയാണ് പത്ത് അന്‍പത്തഞ്ച് വര്‍ഷമായി ഇതു തുടങ്ങിയിട്ട്. ഈ സിന്ദാബാദ് വിളി തുടങ്ങിയിട്ട്. ഞാന്‍ എന്റെ ഭാര്യയെ ഉപേക്ഷിച്ചെന്ന് പറഞ്ഞാല്‍ എന്നെപ്പറ്റി നിങ്ങള്‍ എന്നാ വിചാരിക്കും. എനിക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ടെന്നാ- മണിയുടെ അടുത്ത ചോദ്യം.

ഏറ്റവും വലിയ തട്ടിപ്പ്

പുളളിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. അതാണ് ഏറ്റവും വലിയ തട്ടിപ്പ് എന്നും എംഎം മണി പറഞ്ഞു.

തെണ്ടിത്തരം

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമ്മ ഒരു രണ്ടായിരം രൂപയ്ക്ക് വേണ്ടി എടിഎമ്മിന്റെ മുമ്പില്‍ നിന്നു. എന്നു പറഞ്ഞാലോ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമാതിരി തെണ്ടിത്തരമാണ് അതിന്റെ പേര്.തട്ടിപ്പ് എന്നുപറഞ്ഞാല്‍ ഇതില്‍പ്പരം തട്ടിപ്പ് വേറെയില്ലെന്നും എംഎം മണി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+